ആഷസിന്റെ ഭാവി ഇംഗ്ലണ്ടിന്റെ കൈകളിൽ ആണെന്ന് ഓസ്‌ട്രേലിയൻ ആരോഗ്യ മന്ത്രി

ഓസ്‌ട്രേലിയയിൽ ഈ വർഷം അവസാനം നടക്കേണ്ട ആഷസ് പരമ്പരയുടെ ഭാവി ഇംഗ്ലണ്ടിന്റെ കൈകളിൽ ആണെന്ന് ഓസ്‌ട്രേലിയൻ ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ട്. ആഷസ് പരമ്പര മുൻപോട്ട് കൊണ്ടുപോവുന്നതിനായി പ്രായോഗികവും നടപ്പാക്കാൻ കഴിയുന്നതുമായ രീതിയിൽ ഓസ്‌ട്രേലിയൻ ആരോഗ്യ വകുപ്പ് പ്രവർത്തിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.

ഇതിനായി ഓസ്‌ട്രേലിയൻ പ്രധാന മന്ത്രിയും കായിക മന്ത്രിയും ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും ഗ്രെഗ് ഹണ്ട് പറഞ്ഞു. എന്നാൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് ബയോ ബബിളിലെ താരങ്ങളുടെ മാനസിക ആരോഗ്യത്തിന്റെ കാര്യത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു. കൂടാതെ താരങ്ങൾക്ക് ഓസ്ട്രേലിയയിലെ കഠിനമായ ക്വറ്റന്റൈൻ നിയമങ്ങളെ തുടർന്ന് അവരുടെ കുടുംബങ്ങൾക്ക് അവരോടൊപ്പം യാത്ര ചെയ്യാൻ കഴിയില്ലെന്നും ആശങ്ക പ്രകടിപ്പിച്ചിരുന്നു.

Previous articleനാളെ സ്പെയിന് വേണ്ടി ഇറങ്ങിയാൽ ബാഴ്സലോണ വണ്ടർകിഡ് ഗവി ചരിത്രം കുറിക്കും
Next articleഅശ്വിന്റെ പ്രൊമോഷന്‍, ലെഫ്റ്റ്-റൈറ്റ് കോമ്പിനേഷന് വേണ്ടി മാത്രം