ബാഴ്സലോണയുടെ യുവതാരം അൻസു ഫറ്റിക്ക് സ്പെയിനിനായി കളിക്കാൻ ആവില്ല. അണ്ടർ 17 ലോകകപ്പിന് മുന്നോടിയായി ഫറ്റിയെ സ്പെയിനിന് വേണ്ടി കളിപ്പിക്കാൻ ആയിരുന്നു സ്പെയിനിന്റെ ശ്രമം. എന്നാൽ ചില സാങ്കേതിക നടപടികൾ പൂർത്തൊയാക്കാത്തതിനാൽ താരത്തെ സ്പെയിനിനായി കളിപ്പിക്കാൻ ആവില്ല. സ്പാനിഷ് U17 ടീമിന് വേണ്ടി മാത്രമല്ല അണ്ടർ 21 ടീമിനായും ഇപ്പോൾ ഫറ്റിക്ക് കളിക്കാനാവില്ല.
ഗിനിയ ബിസാവു സ്വദേശിയായ അൻസു ഫറ്റിക്ക് കഴിഞ്ഞ മാസം സ്പാനിഷ് പാസ്പോർട്ട് ലഭിച്ചിരുന്നു. താരത്തെ സ്പെയിനിന് കളിപ്പിക്കാൻ വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമായാണ് താരത്തിന് സ്പെയിൻ പാസ്പോർട്ട് നൽകിയന്നത്. അടുത്ത മാസം ബ്രസീലിൽ ആണ് അണ്ടർ 17 ലോകകപ്പ് നടക്കുന്നത്. ഈ സീസൺ തുടക്കത്തിൽ തന്നെ സ്പാനിഷ് ഫുട്ബോൾ ലോകത്തെ പ്രധാന ചർച്ചാ വിഷയമായി അൻസു ഫറ്റി മാറിയിരുന്നു. ബാഴ്സലോണക്കായി അരങ്ങേറുകയും ബാഴ്സക്കായി ലാലിഗയിൽ ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും അൻസു ഫറ്റി മാറിയിരുന്നു. ഫറ്റിയെ അടുത്ത വർഷത്തോടെ സ്പെയിനിനായി കളിപ്പിക്കാൻ ഇപ്പോൾ സ്പാനിഷ് എഫ് എ ശ്രമിക്കുന്നത്.