സന്തോഷ് ട്രോഫി യോഗ്യതാ മത്സരങ്ങൾ നീട്ടിവെച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ട് മത്സരങ്ങൾ അനിശ്ചിത കാലത്തേക്ക് നീട്ടി. ഒക്ടോബർ 14മുതൽ ആരംഭിക്കേണ്ട യോഗ്യത മത്സരങ്ങൾ ചില പ്രത്യേക കാരണങ്ങൾ കൊണ്ടാണ് നീട്ടിവെക്കുന്നത് എന്ന് എ ഐ എഫ് എഫ് അറിയിച്ചു. യോഗ്യതാ മത്സരങ്ങൾ ഇത്തവണ കൊച്ചിയിൽ വെച്ചാണ് നടക്കുക‌ മഹാരാജാസ് കോളേജ് സ്റ്റേഡിയം ആകും യോഗ്യതാ മത്സരങ്ങൾക്ക് വേദിയാവുക.

രണ്ട് ഗ്രൂപ്പുകളിലായി ഏഴു ടീമുകളാണ് ദക്ഷിണമേഖല യോഗ്യത റൗണ്ടിൽ മത്സരിക്കുന്നത്. കർണാടക, തമിഴ്‌നാട്, തെലുങ്കാന, ആന്ധ്രാപ്രദേശ്, പോണ്ടിച്ചേരി, ആൻഡമാൻ & നികോബാർ എന്നീ ടീമുകളാണ് കൊച്ചിയിൽ കളിക്കുക. ഇപ്പോൾ കൊച്ചിയിൽ തന്നെ പരിശീലനം നടത്തുകയാണ് കേരള ടീം. യോഗ്യത റൗണ്ടിൽ ഗ്രൂപ്പ് ചാമ്പ്യന്മാർ ആയാൽ മാത്രമേ കേരളത്തിന് ഫൈനൽ റൗണ്ടിൽ എത്താൻ ആവുകയുള്ളൂ.