സാപകോസ്റ്റയ്ക്ക് ലിഗമെന്റ് ഇഞ്ച്വറി, മാസങ്ങളോളം പുറത്ത്

റോമയുടെ താരമായ സാപകോസ്റ്റയ്ക്ക് ലിഗമെന്റ് ഇഞ്ച്വറി. റൈറ്റ് ബാക്കായ താരം മാസങ്ങളോളം പുറത്തിരിക്കേണ്ടി വന്നേക്കും. ചെൽസിയിൽ നിന്ന് ലോണടിസ്ഥാനത്തിലാണ് സാപകോസ്റ്റ റോമയിൽ എത്തിയിരുന്നത്. പരിക്കേറ്റതോടെ താരം തിരികെ ചെൽസിയിൽ എത്തു. അവിടെയാകും താരത്തിന്റെ ചികിത്സ നടക്കുക. ഒരു കാഫ് ഇഞ്ച്വറി കഴിഞ്ഞ മടങ്ങി എത്തുന്ന സമയമത്താണ് താരം മറ്റൊരു പരിക്കിനെ നേരിടുന്നത്.

എ സി എൽ ഇഞ്ച്വറി ആയതിനാൽ തന്നെ ഈ സീസണിൽ ഇനി സാപ കോസ്റ്റ കളിക്കുമോ എന്നത് സംശയമാണ്. ഏഴു മാസം എങ്കിലും വിശ്രമം ആവശ്യം വരും. 27കാരനായ താരം ഈ സീസണിൽ ഇതുവരെ ആകെ 12 മിനുട്ട് മാത്രമെ ഫുട്ബോൾ കളിച്ചിട്ടുള്ളൂ.

Previous articleഅൻസു ഫറ്റിക്ക് സ്പെയിനിനായി കളിക്കാൻ ആവില്ല
Next articleഎംബാപ്പേക്ക് വീണ്ടും പരിക്ക്, ഫ്രഞ്ച് ടീമിൽ നിന്ന് പിന്മാറിയേക്കും