തന്റെ ഗോൾ അഗ്വേറോക്കായി സമർപ്പിക്കുന്നു എന്ന് അൻസു ഫതി

20211103 110316

ഇന്നലെ ബാഴ്സലോണക്ക് വേണ്ടി വിജയ ഗോൾ നേടിയ അൻസു ഫതി തന്റെ ഗോൾ അഗ്വേറോക്ക് സമർപ്പിക്കുന്നതായി അറിയിച്ചു. ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ കാരണം അഗ്വേറോ മൂന്ന് മാസത്തോളം പുറത്തിരിക്കും എന്ന് ക്ലബ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഈ ഗോൾ അഗ്വേറോക്ക് സമർപ്പിക്കുന്നു എന്നും അദ്ദേഹം പെട്ടെന്ന് തന്നെ കളത്തിലേക്ക് തിരികെ വരട്ടെ എന്നും അൻസു ഫതി പറഞ്ഞു.

ബാഴ്സലോണ ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. സീസൺ ഇനിയും ഏറെ ബാക്കിയുണ്ട് അതുകൊണ്ട് തന്നെ സീസണിലെ എല്ലാ സാധ്യതകളും അതു പോലെ തന്നെ ഉണ്ടെന്നും അൻസു ഫതി പറഞ്ഞു.

Previous articleറൊണാൾഡോയെ മൈക്കിൾ ജോർദാനോട് ഉപമിച്ച് ഒലെ
Next articleഒഡീഷയുടെ ഐ എസ് എൽ സ്ക്വാഡ് പ്രഖ്യാപിച്ചു