അറാഹോക്കും പരിക്ക്, ബാഴ്സലോണക്ക് തലവേദന

അന്താരാഷ്ട്ര മത്സരങ്ങൾക്ക് ആരംഭം കുറിച്ചതിന് പിറകെ പരിക്കും തുടർക്കഥയാകുന്നു. ഉറുഗ്വേയുടെയും ബാഴ്സലോണയുടെയും പ്രതിരോധ താരം അറാഹോ ആണ് പരിക്കിന്റെ പിടിയിൽ പെട്ട പുതിയ താരം. മത്സരം ആരംഭിച്ച് ഒരു മിനിറ്റ് പോലും പൂർത്തിയാക്കാൻ താരത്തിനായില്ല. താരത്തിന്റെ വലത് കാലിന്റെ പേശികൾക്കാണ് അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. നേരത്തെ പരിക്കായതിനാൽ ഡീഗോ ഗോഡിൻ, ജിമിനസ് തുടങ്ങിയവർ ഇല്ലാതെയാണ് ഉറുഗ്വേ പ്രതിരോധം അണിനിരന്നത്. ഇതിന് പിറകെ അരാഹുവോക്ക് കൂടി പരിക്കേറ്റത് ടീമിന് വലിയ ക്ഷീണമാകും.

ബാഴ്സലോണ

ഒന്നിന് പിറകെ ഒന്നായി താരങ്ങൾ പരിക്കിന്റെ പിടിയിൽ ആവുന്നത് ബാഴ്‌സലോണയിലും ആശങ്ക സൃഷ്‌ടിക്കുന്നുണ്ട്. മേംഫിസ് ഡീപെയ്, ജൂൾസ് കുണ്ടേ എന്നിവരുടെ പരിക്ക് സാരമുള്ളതാണെന്നാണ് സൂചനകൾ. ഇതിന് പുറമെ ഡെമ്പലെ, ഡിയോങ് എന്നിവരെയും അതാത് ടീമിന്റെ കോച്ചുകൾ മത്സരം പൂർത്തിയാക്കാതെ പിൻവലിച്ചിരുന്നു.