എം എസ് പിക്ക് വീണ്ടും സമനില, അണ്ടർ 18 ഐലീഗ് സെമി സാധ്യത മങ്ങി

- Advertisement -

അണ്ടർ 18 ഐലീഗ് ഫൈനൽ റൗണ്ടിൽ ഉള്ള ഏക കേരള ടീമായ എം എസ് പിക്ക് തുടർച്ചയായ രണ്ടാം സമനില. ഇന്ന് നടന്ന മത്സരത്തിൽ സുദേവയുമായാണ് എം എസ് പി സമനിലയിൽ പിരിഞ്ഞത്. 2-2 എന്ന നിലയിലാണ് കളി അവസാനിച്ചത്. എം എസ് പിക്കായി ടീം ക്യാപ്റ്റൻ പ്രതാപ് ഇന്നും വലകിലുക്കി. പക്ഷെ ഈ സമനില സെമിയിൽ എത്താമെന്ന എം എസ് പിയുടെ പ്രതീക്ഷകൾക്ക് വലിയ തിരിച്ചടിയായി.

ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന ടീം മാത്രമെ സെമിയിലേക്ക് കടക്കുകയുള്ളൂ. ഇപ്പോൾ രണ്ട് മത്സരങ്ങളിൽ നിന്ന് എം എസ് പിക്ക് രണ്ട് പോയന്റ് മാത്രമാണ് ഉള്ളത്. ആദ്യ മത്സരത്തിൽ എഫ് സി ഗോവയോട് എം എസ് പി സമനിക വഴങ്ങിയിരുന്നു. ജനുവരി 31ന് നടക്കുന്ന അവസാന മത്സരത്തിൽ പൂനെ സിറ്റിയെ ആണ് എം എസ് പിക്ക് നേരിടാനുള്ളത്. അന്ന് നിർബന്ധമായും ജയിച്ചാലെ എം എസ് പിക്ക് പ്രതീക്ഷയുണ്ടാവുകയുള്ളൂ.

Advertisement