അനസും വൈശാഖും കണ്ടുമുട്ടി ഇരുവരും ആനന്ദ നിർവൃതിയിലായി

- Advertisement -

കൊണ്ടോട്ടി: ഒന്നുമില്ലായ്മയിൽ നിന്ന് ഒമ്പതാം ക്ലാസ്സിൽ വച്ച് തന്റെ സാമൂഹ്യ ശാസ്ത്രാധ്യാപകന്റെ ഉപദേശമനുസരിച്ച് ഫുട്ബോളിനെ കാര്യമായെടുത്ത് തന്റെ കഠിനാധ്വാനം കൊണ്ടും അർപ്പണബോധം കൊണ്ടും സകല പ്രതിബന്ധങ്ങളെയും തരണം ചെയ്ത് പ്രൊഫഷണ ഫുട്ബോറായി വളർന്ന് പത്ത് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ ടീമിൽ ഇടം നേടി, ഇന്ത്യയിലെ മികച്ച താരത്തിനുള്ള പുരസ്ക്കാരവും മികച്ച പ്രതിരോധ നിര താരത്തിനുള്ള ജർണ്ണയിൽ സിങ് പുരസ്ക്കാരവും ഒരേ വർഷം നേടിക്കൊണ്ട് ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ അപൂർവ്വ നേട്ടത്തിനുടമായായും ഇന്ത്യയെ ഏഷ്യൻ കപ്പ് കളിപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച താരമായും തിളങ്ങിയ അനസ് എടത്തൊടികയും, ചെറു പ്രായത്തിൽ കോഴിക്കോട് ജില്ലാ സബ് ജൂനിയർ ടീം സെലക്ഷന് പോകവെ കെ.എസ്.അർ.ടി.സി ബസ്സിനടയിൽപ്പെട്ട് വലത് കാലും ഒപ്പം ഫുട്ബോൾ സ്വപ്നങ്ങളും ജീവിതം തന്നെയും പൊലിഞ്ഞെന്ന് എല്ലാവരും വിധി എഴുതിയ എന്നാൽ അർപ്പണബോധം കൊണ്ടും
അപാരമായ മനോവീര്യം കൊണ്ടും അപകടത്തിൽ ബാക്കിയായ തന്റെ ഇടത് കാലും ഊന്നുവടിയുമായി ഫുട്ബോളും വോളിബോളും കളിച്ച് ഇന്ത്യൻ പാരാലിംബിക് വോളിബോൾ ടീമിലും ഇന്ത്യൻ ആംപ്യൂട്ടി ഫുട്ബോൾ ടീമിലും ഇടം നേടി ഇന്ത്യൻ കായിക രംഗത്ത് മലയാളികളുടെ അഭിമാനമായി മാറിയ കോഴിക്കോട് പേരാമ്പ്രക്കാരൻ എസ്.ആർ വൈശാഖുമാണ് തികച്ചും അവിചാരിതയായി കൊണ്ടോട്ടി മുണ്ടപ്പലത്ത് അനസിന്റെ വീട്ടിൽ സംഗമിച്ചത്.

ഐ.എസ്.എൽ ഫുട്ബോളിനിടെ ലഭിച്ച ഏതാനും ദിവസത്തെ അവധിയ്ക്ക് കഴിഞ്ഞ ദിവസം സ്വന്തം വീട്ടിൽ എത്തിയ അനസ് തന്റെ പുരയിടത്തിൽ ചില മരാമത്ത് പണികളിലേർപ്പെട്ടിരിയ്ക്കുന്നതിനിടയിലാണ് വൈശാഖ് അനസിന്റെ വീട്ടിലെത്തിയത് വള്ളുവമ്പ്രം അത്താണിയ്ക്കൽ എം.ഐ.സി കോളേജിന്റെ ആന്വൽ സ്പോർട്സ് ഉൽഘാടനച്ചടങ്ങിൽ മുഖ്യതിഥിയായി സംബന്ധിച്ച് മടങ്ങവെ വൈശാഖ് അനസിന്റെ വീട് സന്ദർശിയ്ക്കാൻ തീരുമാനിച്ച് ഒരു സർപ്രൈസ് വിസിറ്റ് നടത്തുകയായിരുന്നു..

രണ്ട് ഇന്റർ നാഷണൽ താരങ്ങളും തമ്മിൽ ഇത് ആദ്യമായാണ് നേരിൽ കണ്ടുമുട്ടുന്നത്. കുറച്ച് കാലമായി അനസ് വൈശാഖിനെയും വൈശാഖ് അനസിനെയും കാണണം എന്നാഗ്രഹച്ചിരിയ്ക്കുന്നതിനിടയിലാണ് ഇന്നലെ ഈ അവിചാരിത സംഗമം ഉണ്ടായത്. പെട്ടെന്ന് വൈശാഖിനെ കണ്ടതും അനസ് തന്റെ പുരയിടത്തിലെ ജോലികളെല്ലാം നിർത്തിവച്ച് വൈശാഖിനെ വീടിന കത്തേക്ക് സ്വീകരിച്ചാനയിക്കുകയും അരമണിക്കൂറിലധികം ഇരുവരും ഫുട്ബോൾ വിഷയങ്ങളടക്കമുള്ള സൗഹൃദ സംഭാഷണങ്ങളിലേർപ്പെടുകയും ചെയ്തു, തുടർന്ന് വൈശാഖ് യാത്ര പറഞ്ഞിറങ്ങുന്നതിന് മുമ്പായി തങ്ങളുടെ ആദ്യ ഒത്തുച്ചേരലിന്റെ ഓർമ്മയ്ക്കെന്നോണം അനസ് തന്റെ ഇന്ത്യൻ ജേഴ്സികളിലൊന്ന് വൈശാഖിന് സമ്മാനിയ്ക്കുകയുമുണ്ടായി.

Advertisement