ആഴ്സണലിനെ തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റിക്ക് കോണ്ടിനെന്റൽ കപ്പ്

- Advertisement -

വനിതാ ഫുട്ബോളിലെ ശക്തരുടെ പോരാട്ടത്തിൽ ജയം സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി കോണ്ടിനെന്റൽ കപ്പ് സ്വന്തമാക്കി. ഇന്നലെ നടന്ന ഫൈനലിൽ ആഴ്സണലിനെ തോൽപ്പിച്ചായിരുന്നു സിറ്റി കിരീടം ഉയർത്തിയത്. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു സിറ്റിയുടെ വിജയം. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും കളി 0-0 എന്ന നിലയിൽ ആയിരുന്നു‌. തുടർന്ന് പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തിയപ്പോൾ 4-2 എന്ന സ്കോറിന് സിറ്റി വിജയിക്കുകയായിരുന്നു.

സെമിയിൽ ചെൽസിയെ തോൽപ്പിച്ചായിരുന്നു മാഞ്ചസ്റ്റർ സിറ്റി ഫൈനലിൽ എത്തിയത്. ഇത് മൂന്നാം തവണയാണ് മാഞ്ചസ്റ്റർ സിറ്റി കോണ്ടിനെന്റൽ കപ്പ് ഉയർത്തുന്നത്.

Advertisement