തിരിച്ചടിച്ച് ഇന്ത്യ, ബംഗ്ലാദേശിന് അഞ്ച് വിക്കറ്റ് നഷ്ടം, മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

അണ്ടര്‍ 19 ഏഷ്യ കപ്പ് ആവേശകരമായ അന്ത്യത്തിലേക്ക്. 106 റണ്‍സിന് ഇന്ത്യയെ ഓള്‍ഔട്ട് ആക്കി ബാറ്റിംഗിനെത്തിയ ബംഗ്ലാദേശിനും ബാറ്റിംഗ് തകര്‍ച്ച. ഇന്ത്യയുടെ ആകാശ് മൂന്ന് വിക്കറ്റ് വീഴ്ത്തി തിളങ്ങിയപ്പോള്‍ 4.1 ഓവറില്‍ ബംഗ്ലാദേശ് 16/4 എന്ന നിലയിലേക്ക് വീണിരുന്നു. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ബംഗ്ലാദേശ് 11 ഓവറില്‍ 40/5 എന്ന നിലയിലാണ്. അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഷഹ്ദത്ത് ഹൊസൈനും ബംഗ്ലാദേശ് നായകന്‍ മുഹമ്മദ് അക്ബര്‍ അലിയും ചേര്‍ന്ന് 24 റണ്‍സ് നേടി മുന്നേറുന്നതിനിടയില്‍ ഷഹ്ദത്തിനെ ബംഗ്ലാദേശിന് നഷ്ടമായി.

ഷഹ്ദത്ത് 3 റണ്‍സ് നേടിയപ്പോള്‍ ബംഗ്ലാദേശിന്റെ പ്രതീക്ഷയായി നിലകൊള്ളുന്നത് ക്യാപ്റ്റന്‍ അക്ബര്‍ അലിയാണ്. 15 റണ്‍സാണ് താരം നേടിയിട്ടുള്ളത്. വിജയത്തിനായി അഞ്ച് വിക്കറ്റ് അവശേഷിക്കെ ബംഗ്ലാദേശ് 67 റണ്‍സ് കൂടി നേടണം. ഇന്ത്യയ്ക്ക് കിരീടം അഞ്ച് വിക്കറ്റ് അകലെയാണ്.