ബാഴ്സലോണയുടെ അലക്സിയ പുതിയസ് ലോകത്തെ മികച്ച വനിതാ താരം!

20220118 005844

ബാഴ്സലോണയുടെ താരം അലക്സിയ ലുതിയസ് ലോകത്തെ ഏറ്റവും മികച്ച വനിതാ താരത്തിനുള്ള ഫിഫ ബെസ്റ്റ് പുരസ്കാരം സ്വന്തമാക്കി. അലക്സിയ നേരത്തെ ബാലൻ ഡി ഓറും സ്വന്തമാക്കിയിരുന്നു. ഫിഫ ബെസ്റ്റ് നേടുന്ന ആദ്യ സ്പാനിഷ് വനിത ആയി അലക്സിയ പുതിയ മാറി. കഴിഞ്ഞ സീസണിൽ ബാഴ്സലോണക്ക് ഒപ്പം ചാമ്പ്യൻസ് ലീഗ്, സ്പാനിഷ് ലീഗ്, കോപ ഡെ ലെ റൈന എന്നീ കിരീടങ്ങൾ പുതിയസ് നേടിയിരുന്നു.

20220118 005741
ബാഴ്സലോണയുടെ തന്നെ താരം ഹെർമോസോ, ചെൽസി താരം സാം കെർ എന്നിവരെ മറികടന്നാണ് അലക്സിയ ഈ പുരസ്കാരം നേടിയത്.

Previous articleഇത് ലെവൻഡോസ്കി കാലം!! മെസ്സിയുടെ കോപയും മറികടന്ന് ലോകത്തെ ഏറ്റവും മികച്ച ഫുട്ബോളറായി ലെവൻഡോസ്കി!!
Next articleമെസ്സി-ലെവ-റൊണാൾഡൊ!, സൂപ്പർ താരങ്ങളുമായി ഫിഫയുടെ വേൾഡ് ഇലവൻ