മെസ്സി-ലെവ-റൊണാൾഡൊ!, സൂപ്പർ താരങ്ങളുമായി ഫിഫയുടെ വേൾഡ് ഇലവൻ

Images 2022 01 18t012827.625

സൂപ്പർ താരങ്ങളുമായി ഫിഫയുടെ വേൾഡ് ഇലവൻ പുറത്തു വന്നു. സൂപ്പർ താരങ്ങളായ റോബർട്ട് ലെവൻഡോസ്കി, ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, എർലിംഗ് ഹാളണ്ട് തുടങ്ങി സൂപ്പർ താരങ്ങൾ എല്ലാം ഉൾപ്പെട്ടതാണ് ഫിഫയുടെ ഫിഫ ഫിഫ്പ്രൊ മെൻസ് ഇലവൻ. ലോകമെമ്പാടുമുള്ള ഫുട്ബോൾ താരങ്ങൾ വോട്ടെടുപ്പിലൂടെയാണ് ഈ ഇലവനെ തിരഞ്ഞെടുക്കുന്നത്.

പതിവിൽ നിന്നും വിഭിന്നമായ നാല് ഫോർവേഡ്സിനെയാണ് ഫിഫ ഇലവനിൽ ഉൾപ്പെടുത്തിയത്. പിഎസ്ജിയുടെ ഗോൾ കീപ്പർ ഡൊണ്ണരുമ ഇലവനിൽ ഇടം നേടി. പ്രതിരോധത്തിൽ റയൽ താരം അലാബ, യുവന്റസിന്റെ ഇറ്റാലിയൻ താരം ബൊണൂചി, സിറ്റിയുടെ റൂബൻ ഡിയാസ് എന്നിവരാണ് ഉൾപ്പെട്ടത്. മധ്യനിരയിൽ കെവിൻ ഡിബ്ര്യുയെനും കാന്റെയും ജോർഗീഞ്ഞ്യോയുമാണുള്ളത്‌. ക്രിസ്റ്റ്യാനോ റൊണാൾഡോ, ലെവൻഡോസ്കി, ഹാളണ്ട്, ലയണൽ മെസ്സി എന്നിവർ മുൻ നിരയിലും.

Goalkeeper: Gianluigi Donnarumma (AC Milan/Paris Saint-Germain)

Defenders: David Alaba (FC Bayern München/Real Madrid CF), Leonardo Bonucci (Juventus FC) and Rúben Dias (Manchester City FC)

Midfielders: Kevin De Bruyne (Manchester City FC), Jorginho (Chelsea FC) and N’Golo Kanté (Chelsea FC)

Forwards: Cristiano Ronaldo (Juventus FC/Manchester United FC), Erling Haaland (BV Borussia 09 Dortmund), Robert Lewandowski (FC Bayern München) and Lionel Messi (FC Barcelona/Paris Saint-Germain)