സർ അലക്സ് വീണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലക വേഷത്തിൽ

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസ പരിശീലകൻ സർ അലക്സ് ഫെർഗൂസൺ വീണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡ് ഡഗൗട്ടിൽ എത്തും. നീണ്ട ഇടവേളയ്ക്ക് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായി ഫെർഗൂസൺ എത്തുന്ന കാര്യം ഇന്ന് ക്ലബ് തന്നെ ഔദ്യോഗികമായി അറിയിച്ചു. 1999ലെ മാഞ്ചസ്റ്റർ യുണൈറ്റഡ് ട്രെബിൾ കിരീടങ്ങളുടെ ഓർമ്മയ്ക്കായി നടത്തുന്ന മത്സരത്തിൽ ആകും ഫെർഗൂസൺ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലക വേഷം വീണ്ടും അണിയുക.

1999ലെ മൂന്ന് കിരീടങ്ങളുടെ ഇരുപതാം വാർഷികത്തിനായി ബയേൺ മ്യൂണിക്കുമായി സൗഹൃദ മത്സരം കളിക്കാനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തീരുമാനിച്ചിരിക്കുന്നത്. 1999ലെ ചാമ്പ്യൻസ് ലെഹ് ഫൈനൽ കളിച്ച താരങ്ങൾ അന്ന് ഫെർഗൂസണ് കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ജേഴ്സിയിൽ ഇറങ്ങും. മെയ് മാസത്തിലാകും മത്സരം നടക്കുക.വിരമിച്ച ശേഷം മൈക്കിൾ കാരിക്കിന്റെ ടെസ്റ്റിമോണിയൽ മത്സരത്തിൽ സർ അലക്സ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരിശീലിപ്പിച്ചിരുന്നു. അസുഖം ബാധിച്ച ശേഷം സർ അലക്സ് ഡഗൗട്ടിൽ എത്തുന്ന ആദ്യ മത്സരമാകും ഇത്.