യൂറോപ്പിൽ കളിക്കണമെന്ന് ഖത്തറിന്റെ ഗോളടി മെഷീൻ അൽ മോസ്

- Advertisement -

ഏഷ്യൻ കപ്പിലെ താരമായി മാറിയ അൽ മോസ് തനിക്ക് യൂറോപ്യം ലീഗുകളിൽ ഒന്നിൽ കളിക്കണമെന്ന് വ്യക്തമാക്കി. ഇപ്പോൾ ഖത്തർ ലീഗിൽ ആണ് അൽ മോസ് കളിക്കുന്നത്. ഖത്തറിന്റെ ഏഷ്യൻ കപ്പ് കിരീടത്തിൽ പ്രധാനപങ്കു തന്നെ അൽ മോസ് വഹിച്ചിരുന്നു. 9 ഗോളുകൾ ആണ് അദ്ദേഹം ഈ കഴിഞ്ഞ ഏഷ്യം ടൂർണമെന്റിൽ അടിച്ചു കൂട്ടിയത്.

ഇത്രയും ഗോളുകൾ അടിക്കും എന്ന് താൻ കരുതിയതല്ല എന്ന് അൽ മോസ് പറഞ്ഞു. അലി ദായുടെ ഏഷ്യൻ റെക്കോർഡ് തകർത്തത് വലിയ കാര്യമാണെന്നും അൽ മോസ് പറഞ്ഞു. ഇനി ലോകകപ്പാണ് ലക്ഷ്യം അതിനു മുമ്പായി യൂറോപ്പിൽ കളിച്ച് തന്റെ കളി മെച്ചപ്പെടുത്തണം എന്നും അൽ മോസ് പറഞ്ഞു. ലോകകപ്പിൽ ഏഷ്യൻ ടീമുകൾ വലിയ പ്രകടനങ്ങൾ നടത്തുന്നില്ല. അത് തങ്ങളുടെ ലീഗ് അത്ര കടുപ്പം ഉള്ളത് അല്ലാത്തത് കൊണ്ടാണ്. യൂറോപ്പിൽ കളിച്ചാൽ തനിക്ക് കൂടുതൽ നന്നായി കളിക്കാൻ കഴിയുമെന്നാണ് വിശ്വാസം എന്നും അൽ മോസ് പറഞ്ഞു.

Advertisement