ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് താന്‍ വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കയുടെ ഓള്‍റൗണ്ടര്‍ റയാന്‍ മക്ലാരന്‍. തന്റെ ട്വിറ്ററിലൂടെയാണ് താരം ഈ പ്രഖ്യാപനം നടത്തിയത്. അതേ സമയം താന്‍ പരിമിത ഓവര്‍ ക്രിക്കറ്റ് മത്സരങ്ങളില്‍ തുടര്‍ന്നും കളിക്കുമെന്ന് താരം അറിയിച്ചു. ദക്ഷിണാഫ്രിക്കയ്ക്കായി രണ്ട് ടെസ്റ്റിലും 54 ഏകദിനങ്ങളിലും 12 ടി20 മത്സരങ്ങളിലും കളിച്ചിട്ടുള്ള താരം ദേശീയ ടീമിനായി അവസാനം കളിച്ചത് നവംബര്‍ 2014ല്‍ ആണ്.

154 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ കളിച്ചിട്ടുള്ള റയാന്‍ 7 ശതകങ്ങളും 459 വിക്കറ്റുകളും നേടിയിട്ടുണ്ട്. കെന്റ്, ഹാംപ്ഷയര്‍, ലാങ്കാഷയര്‍ എന്നീ കൗണ്ടികള്‍ക്കായും താരം കളിച്ചിട്ടുണ്ട്.

Previous articleയൂറോപ്പിൽ കളിക്കണമെന്ന് ഖത്തറിന്റെ ഗോളടി മെഷീൻ അൽ മോസ്
Next articleആഴ്‌സണലിലെ എമരിയുടെ പ്രകടനത്തെ പുകഴ്ത്തി പെപ് ഗാർഡിയോള