സന്ദേശ് ജിങ്കൻ മികച്ച താരം, സുരേഷ് എമർജിങ് പ്ലെയർ

എ ഐ എഫ് എഫ് 2020-21 സീസണിലെ മികച്ച പുരുഷ താരത്തെ പ്രഖ്യാപിച്ചു. എ ടി കെ മോഹൻ ബഗാന്റെ സെന്റർ ബാക്കായ സന്ദേശ് ജിങ്കൻ ആണ് മികച്ച ഫുട്‌ബോൾ താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. ആദ്യമായാണ് ജിങ്കൻ ഈ പുരസ്കാരം നേടുന്നത്. മുമ്പ് 2014ൽ എ ഐ എഫ് എഫ് എമർജിങ് പ്ലെയർ ആയി ജിങ്കൻ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ജിങ്കൻ മോഹൻ ബഗാനു വേണ്ടിയും ഇന്ത്യൻ ദേശീയ ടീമിന് വേണ്ടിയും നടത്തിയ പ്രകടനങ്ങളാണ് താരത്തെ ഈ പുരസ്‌കാരത്തിന് അർഹനാക്കിയത്. 2015 മുതകൾ ഇന്ത്യൻ ടീമിനായി കളിക്കുന്ന ജിങ്കൻ ഇതുവരെ ഇന്ത്യക്കായി 45 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

20കാരനായ സുരേഷ് ഈ വർഷമാണ് ഇന്ത്യക്കായി അരങ്ങേറിയത്. താരാം കഴിഞ്ഞ സീസണിൽ ബെംഗളൂരു എഫ് സിക്കായി നടത്തിയ പ്രകടനമാണ് ഈ എമർജിങ് പ്ലെയർ പുരസ്കാരത്തിലേക്ക് എത്തിച്ചത്. ഈ പുരസ്കാരം തനിക്ക് വലിയ ആത്മാവിശ്വസം നൽകും എന്നും കൂടുതൽ വിജയങ്ങൾ ഭഭവിയിൽ നേടാൻ ഇത് സഹായകരമാകും എന്നും താരം പുരസ്കാരത്തെ കുറിച്ച് പറഞ്ഞു. ഇന്നലെ ബാലാ ദേവിയെ മികച്ച വനിതാ താരമാണ് മനീഷ കല്യാണിനെ മികച്ച എമർജിങ് വനിതാ താരാമായും എ ഐ എഫ് എഫ് പ്രഖ്യാപിച്ചിരുന്നു.