ഐസിസി ഏകദിന ബൗളര്‍മാരുടെ റാങ്കിംഗിൽ ആദ്യ പത്തിൽ ഇടം പിടിച്ച് ഷാക്കിബ് അല്‍ ഹസന്‍

ഐസിസിയുടെ ഏറ്റവും പുതിയ ഏകദിന റാങ്കിംഗിൽ വലിയ നേട്ടം സ്വന്തമാക്കി ഷാക്കിബ് അല്‍ ഹസന്‍. സിംബാബ്‍വേയ്ക്കെതിരെയുള്ള പരമ്പരയ്ക്കിടയിൽ താരം ബാറ്റ് കൊണ്ടും ബോളു കൊണ്ടും തിളങ്ങിയപ്പോള്‍ 9 സ്ഥാനങ്ങളാണ് ബൗളിംഗിൽ താരം മെച്ചപ്പെടുത്തിയത്.

650 റേറ്റിംഗ് പോയിന്റുള്ള ഷാക്കിബ് അല്‍ ഹസന്‍ 8ാം സ്ഥാനത്താണുള്ളത്. 692 പോയിന്റുള്ള മെഹ്ദി ഹസന്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. രണ്ട് സ്ഥാനങ്ങളാണ് താരത്തിന് നഷ്ടമായത്. 6ാം സ്ഥാനത്തുള്ള ജസ്പ്രീത് ബുംറയാണ് പട്ടികയിലെ ഏക ഇന്ത്യന്‍ സാന്നിദ്ധ്യം.