ആഫ്രിക്കൻ താരങ്ങളുടെ ജീവിതകഥകൾ അവരെ കൂടുതൽ പ്രചോദിപ്പിക്കുന്നു ~ ക്ലോപ്പ്

പ്രതിസന്ധികളോട് പൊരുതി വരുന്ന ആഫ്രിക്കൻ താരങ്ങളുടെ ജീവിതസാഹചര്യങ്ങളും ജീവിതകഥയും അവരെ കൂടുതൽ മികവിലേക്ക് ഉയരാൻ പ്രചോദിപ്പിക്കുന്നത് ആയി ലിവർപൂൾ പരിശീലകൻ ജൂർഗൻ ക്ലോപ്പ്. പലപ്പോഴും ഇത്തരം കഥകൾ അവരെ യൂറോപ്യൻ താരങ്ങളെക്കാൾ പൊരുതാൻ പ്രേരിപ്പിക്കുന്നത് ആയി പറഞ്ഞ ക്ലോപ്പ് അത്തരം കഥകൾ യൂറോപ്പ്യൻ താരങ്ങൾക്ക് കുറവ് ആണ് എന്നും പറഞ്ഞു. ജീവിതകഥയെ പിറകിലേക്ക് തള്ളി ആകാശം തേടിയുള്ള കുതിപ്പിൽ ആയിരിക്കും ആഫ്രിക്കൻ താരങ്ങൾ എന്നു പറഞ്ഞ അദ്ദേഹം ഏതാണ്ട് എല്ലാ ആഫ്രിക്കൻ താരങ്ങൾക്കും അത്തരം ഒരു കഥ ഉണ്ടാകും എന്നും അഭിപ്രായപ്പെട്ടു.

ലിവർപൂൾ താരങ്ങൾ ആയ സാദിയോ മാനെയുടെ വീട് വിട്ട് ഫുട്ബോൾ താരം ആവാനുള്ള ഒളിച്ചോട്ടവും, മൊഹമ്മദ് സലാഹിന്റെ പരിശീലനത്തിന് ആയുള്ള മണിക്കൂറുകൾ നീണ്ട യാത്രയും എടുത്ത് പറഞ്ഞു ക്ലോപ്പ്. സലാഹ് അറബ് ലോകത്ത് ചെലുത്തിയ സ്വാധീനം തന്നെ അത്ഭുതപ്പെടുത്തിയത് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പലപ്പോഴും തനിക്ക് ആഫ്രിക്കൻ താരങ്ങളെ ടീമിൽ കൊണ്ട് വരാൻ ഇഷ്ടമാണ് എന്നു പറഞ്ഞ അദ്ദേഹം എന്നാൽ ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിന്റെ മത്സരക്രമത്തിൽ പലപ്പോഴും മുമ്പ് പ്രകടിപ്പിച്ച അസംതൃപ്തി വീണ്ടും ആവർത്തിച്ചു.

മുമ്പ് ഡിസംബർ ജനുവരി മാസം നടക്കുന്ന ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് സമീപകാലത്ത് ജൂൺ ജൂലൈ മാസത്തിലേക്ക് മാറ്റിയിരുന്നു. മുമ്പ് പലപ്പോഴും ആഫ്രിക്കൻ കപ്പ് സീസണിന്റെ ഇടക്ക് വരുന്നത് ക്ലബുകൾക്ക് വലിയ തലവേദന സൃഷ്ടിച്ചത് ആയി പറഞ്ഞ അദ്ദേഹം പ്രതേകിച്ചു ആഫ്രിക്കൻ താരങ്ങളെ അധികം ആശ്രയിക്കുന്ന ക്ലബുകൾക്ക് ഇത് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കിയത് ആയും ചൂണ്ടിക്കാട്ടി. ഇത് കാരണം പല പ്രീമിയർ ലീഗ് ടീമുകളും ആഫ്രിക്കൻ താരങ്ങളെ ടീമിൽ നിന്ന് കുറക്കാൻ ആലോചിച്ചത് ആയും അദ്ദേഹം പറഞ്ഞു. എന്നാൽ താരങ്ങൾ സ്വന്തം രാജ്യത്തിനു ആയി കളിക്കേണ്ടത് പ്രധാനം ആണ് എന്ന് പറഞ്ഞ ജർമ്മൻ പരിശീലകൻ നിലവിൽ ഈ പ്രശ്നം പരിഹരിക്കപ്പെട്ടതിൽ സന്തോഷവും പ്രകടിപ്പിച്ചു.

Previous articleഇഗാളോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഗോളടി തുടരും, ജനുവരി വരെ കരാർ!!
Next articleഇംഗ്ലീഷ് ചാമ്പ്യൻഷിപ്പ് ജൂൺ 20ന് പുനരാരംഭിക്കും