ഇംഗ്ലീഷ് ചാമ്പ്യൻഷിപ്പ് ജൂൺ 20ന് പുനരാരംഭിക്കും

ഇംഗ്ലീഷ് പ്രീമിയർ ലീഗിന് പിന്നാലെ ഇംഗ്ലണ്ടിലെ രണ്ടാം ഡിവിഷനായ ചാമ്പ്യൻഷിപ്പ് ലീഗും പുനരാരംഭിക്കാൻ തീരുമാനിച്ചു. അവാസാന മൂന്ന് മാസമായി മത്സരം ഇല്ലാതിരുന്ന ചാമ്പ്യൻഷിപ്പിൽ ജൂൺ 20ന് മുതൽ മത്സരങ്ങൾ പുനരാരംഭിക്കും. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജൂൺ 17ന് ആരംഭിക്കാൻ ആയിരുന്നു തീരുമാനിച്ചത്. രണ്ട് ലീഗുകളിലും കാണികൾ ഉണ്ടാവില്ല.

ജൂൺ 20 ആരംഭിച്ച് ജൂലൈ അവസാനത്തോടെ ലീഗ് പൂർത്തിയാക്കാൻ ആണ് ചാമ്പ്യൻഷിപ്പ് ഉദ്ദേശിക്കുന്നത്. ഓഗസ്റ്റ് തുടക്കത്തിൽ പ്ലേ ഓഫുകളും നടത്തും. താരങ്ങളുടെ സുരക്ഷ ഉറപ്പാക്കി ആകും മത്സരങ്ങൾ ഒക്കെ നടത്തുക എന്ന് അധികൃതർ പറഞ്ഞു. എല്ലാ മത്സരങ്ങളും ടെലിക്കാസ്റ്റ് നടത്താനും ചാമ്പ്യൻഷിപ്പ് ശ്രമിക്കും.

Previous articleആഫ്രിക്കൻ താരങ്ങളുടെ ജീവിതകഥകൾ അവരെ കൂടുതൽ പ്രചോദിപ്പിക്കുന്നു ~ ക്ലോപ്പ്
Next articleടിനു യോഹന്നാൻ കേരള രഞ്ജി ടീം പരിശീലകൻ