അത്ഭുത ഫ്രീകിക്കും മറികടന്ന്, കാമറൂൺ അഫ്രിക്കൻ നാഷൺസ് കപ്പ് ക്വാർട്ടറിൽ

ആഫ്രിക്കൻ നാഷൺസ് കപ്പിൽ ആതിഥേയരായ കാമറൂൺ ക്വാർട്ടർ ഫൈനലിലേക്ക് കടന്നു. ഇന്ന് നടന്ന മത്സരത്തിൽ കൊമോസിനെ നേരിട്ട കാമറൂൺ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. 29ആം മിനുട്ടിൽ ടോകോ എകാമ്പി ആണ് കാമറൂണ് ലീഡ് നൽകിയത്. രണ്ടാം പകുതിയിൽ ക്യാപ്റ്റൻ അബൂബക്കർ ലീഡ് ഇരട്ടിയാക്കി. അദ്ദേഹത്തിന്റെ ടൂർണമെന്റിലെ ആറാം ഗോളായിരുന്നു ഇത്.

ഇതിനു ശേഷം 81ആം മിനുട്ടിൽ ചങാമയിലൂടെ കൊമോറസ് ഒരു ഗോൾ മടങ്ങി. ഫ്രീകിക്കിലൂടെ പിറന്ന ഈ ഗോൾ ഈ ടൂർണമെന്റിലെ തന്നെ ഏറ്റവും മികച്ച ഗോളായിരുന്നു. എങ്കിലും വിജയം കാമറൂൺ തന്നെ സ്വന്തമാക്കി.