ഹി ഈസ് ബാക്ക്!! ബാലോടെല്ലി ഇറ്റലി ടീമിൽ തിരികെയെത്തി

20220125 022146

2022 ലോകകപ്പ് യോഗ്യതാ പ്ലേ ഓഫിന് മുന്നോടിയായുള്ള പരിശീലന ക്യാമ്പിനായി അസൂറികൾ സ്‌ട്രൈക്കർ മരിയോ ബലോട്ടെല്ലിയെ തിരികെ ടീമിലേക്ക് ക്ഷണിച്ചു. ഇറ്റലിയുടെ പരിശീലകൻ റോബർട്ടോ മാൻസിനി മരിയോ ബലോട്ടെല്ലിയെ വരാനിരിക്കുന്ന അന്താരാഷ്ട്ര ഇടവേളയിൽ ദേശീയ ടീമിലേക്ക് തിരികെ വിളിക്കും എന്ന് നേരത്തെ പറഞ്ഞിരുന്നു. 31കാരനായ ഇറ്റാലിയൻ ഫോർവേഡ് നിലവിൽ തുർക്കിയിലെ അദാന ഡെമിർസ്‌പോറിനായി കളിക്കുകയാണ്‌.അവിടെ ഈ സീസണിൽ 18 സൂപ്പർ ലിഗ് മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളുകൾ താരം നേടിയിട്ടുണ്ട്.

20220125 022227
36 അന്താരാഷ്ട്ര മത്സരങ്ങളിൽ കളിച്ച ബലോട്ടെല്ലി ഇറ്റലിക്ക് വേണ്ടി 14 ഗോളുകൾ നേടിയിട്ടുണ്ട്. 2018 സെപ്റ്റംബറിൽ നേഷൻസ് ലീഗിൽ പോളണ്ടിനോട് ഇറ്റലി 1-1 ന് സമനില വഴങ്ങിയപ്പോഴാണ് മുൻ ഇന്റർ ഫോർവേഡ് ഇറ്റലിക്കായി അവസാനമായി കളിച്ചത്. ബാലോടെല്ലിക്ക് ഒപ്പം ഇന്ററിലും മാഞ്ചസ്റ്റർ സിറ്റിയിലും ഒരുമിച്ച് പ്രവർത്തിച്ച മാഞ്ചിനി താരത്തെ എപ്പോഴും ഇഷ്ടപ്പെടുന്ന കോച്ചാണ്.

Previous articleപൂനെയുടെ ഓര്‍മ്മകള്‍ പുതുക്കുന്ന നാമം സ്വീകരിച്ച് ലക്നൗ ഫ്രാഞ്ചൈസി
Next articleഅത്ഭുത ഫ്രീകിക്കും മറികടന്ന്, കാമറൂൺ അഫ്രിക്കൻ നാഷൺസ് കപ്പ് ക്വാർട്ടറിൽ