മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മാർഷ്യൽ സെവിയ്യയിലേക്ക് അടുക്കുന്നു

മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌ട്രൈക്കർ ആന്റണി മാർഷ്യൽ സെവിയ്യയിലേക്ക് പോകാൻ സാധ്യത ഏറുന്നു. താരത്തെ സ്വന്തമാക്കാൻ സെവിയ്യയും യുണൈറ്റഡും
തമ്മിൽ നടത്തുന്ന ചർച്ചകൾ വിജയം കാണുക ആണെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. താരവുമായും സെവിയ്യ ചർച്ചകളും നടത്തി. വേതനം കൂടെ തീരുമാനമായാൽ ഉടൻ തന്നെ മാർഷ്യൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടും.

തുടക്കത്തിൽ ലോൺ കരാറിൽ ആകും താരത്തെ സെവ്വിയ ടീമിൽ എത്തിക്കുക.മാർഷ്യൽ ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കാൻ അവസരമില്ലാതെ കഷ്ടപ്പെടുകയാണ്. ജനുവരിയിൽ ക്ലബ് വിടാൻ ശ്രമിക്കും എന്ന് താരത്തിന്റെ ഏജന്റ് വ്യക്തമാക്കിയിരുന്നു. താരം അടുത്തിടെ യുണൈറ്റഡിന്റെ സ്ക്വാഡിൽ നിന്നും പുറത്തായിരുന്നു. ബാഴ്സലോണ, യുവന്റസ് എന്നീ ക്ലബുകളും മാർഷ്യലിനായി ശ്രമിച്ചിരുന്നു.

ഈ സീസണിൽ ആകെ രണ്ട് കളികളിൽ മാത്രം ആണ് ഫ്രഞ്ച് താരം സ്റ്റാർട്ട് ചെയ്തത്. അവസാന ആറു വർഷമായി മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒപ്പം ഉള്ള താരമാണ് മാർഷ്യൽ.