പരിശീലകനുമായി ഉടക്കി, ഘാന ഇതിഹാസം ജ്യാൻ വിരമിച്ചു

ഘാനയുടെ ക്യാപ്റ്റനായിരുന്ന അസമാവോ ജ്യാൻ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു. ആഫ്രിക്കൻ നാഷൺസ് കപ്പിനായുള്ള ടീമിൽ ജ്യാനിനെ ക്ഷണൊച്ചു എങ്കിലും ക്യാപ്റ്റനാക്കാൻ പറ്റില്ല എന്ന പരിശീലകന്റെ തീരുമാനമാണ് താരത്തെ വിരമിക്കലിൽ എത്തിച്ചത്. ഇനി താൻ രാജ്യത്തിനായി കളിക്കില്ല എന്നും ഇത് ആരെയെങ്കിലും സമ്മർദ്ദത്തിലാക്കി ക്യാപ്റ്റൻസി കിട്ടനുള്ള നീക്കമല്ലെന്നും ജ്യാൻ പറഞ്ഞു.

തന്റെ 17ആം വയസ്സും മുതൽ ഘാനയ്ക്കായി കളിക്കുന്ന താരമാണ് ജ്യാൻ. രാജ്യത്തിനായി 106 മത്സരങ്ങൾ കളിച്ച ജ്യാൻ 51 ഗോളുകൾ നേടിയിട്ടുണ്ട്. 2006 ലോകകപ്പിൽ ഗാനയുടെ തകർപ്പൻ കുതിപ്പിൽ ജ്യാൻ ആയിരുന്നു മുന്നിൽ നിന്നത്. മൂന്നു ലോകകപ്പിൽ നിന്നായി 6 ഗോളുകൾ ഘാനക്കായി ജ്യാൻ നേടിയിട്ടുണ്ട്. ഏറ്റവും കൂടുതൽ ലോകകപ്പ് ഗോളുകൾ നേടിയ ആഫ്രിക്കൻ താരത്തിനുള്ള റെക്കോർഡും ജ്യാനിനാണ്. ഏഴു ആഫ്രിക്കൻ നാഷൺസ് കപ്പുകളിലും ജ്യാൻ രാജ്യത്തിനെ പ്രതിനിധീകരിച്ചിട്ടുണ്ട്.