ഒരുക്കങ്ങൾ വൈകി, കാമറൂണ് നഷ്ടപ്പെട്ടത് ആഫ്രിക്കൻ ഫുട്ബോൾ മാമാങ്കം

- Advertisement -

കാമറൂണ് വൻ തിരിച്ചടിയാണ് കിട്ടിയിരിക്കുന്നത്. അടുത്ത വർഷം ജൂണിൽ നടക്കേണ്ടിയിരുന്ന ആഫ്രിക്കൻ കപ്പ് ഓഫ് നാഷൺസ് എന്ന ആഫ്രിക്കൻ രാജ്യങ്ങളുടെ ഫുട്ബോൾ മാമാങ്കം ഇനി കാമറൂണിൽ നടക്കില്ല. 2019ൽ ആതിഥ്യം വഹിക്കാനിരുന്നത് കാമറൂണായിരുന്നു. എന്നാൽ മാസങ്ങൾ മാത്രമെ ബാക്കി ഉള്ളൂ എങ്കിലും ഒരുക്കങ്ങൾ വളരെ പിറകിലാണ് എന്നതാണ് കാമറൂണെ ആഫ്രിക്കൻ കപ്പ് ഓഫ് നാഷൺസ് നടത്തുന്നതിൽ നിന്ന് മാറ്റാനുള്ള ആഫ്രിക്കൻ അസോസിയേഷന്റെ തീരുമാനത്തിൽ എത്തിച്ചത്.

കഴിഞ്ഞ ദിവസം കാമറൂൺ ഫുട്ബോൾ അസോസിയേഷൻ ഒരുക്കങ്ങൾ സമയബന്ധുതമായി തീർക്കും എന്ന് ഉറപ്പു നൽകിയിരുന്നു. എന്നാൽ ആ ഉറപ്പിൽ വിശ്വസിക്കാൻ ഇന്നലെ ഘാനയിൽ ചേർന്ന ആഫ്രിക്കൻ ഫുട്ബോൾ ഗവേണിങ് കമ്മിറ്റി തയ്യാറായില്ല. കാമറൂണ് പകരം ആര് ആഫ്രിക്കൻ കപ്പ് ഓഫ് നാഷൺസിന് ആതിഥ്യം വഹിക്കുമെന്ന് തീരുമാനിച്ചിട്ടില്ല‌. ഈ വർഷാവസാനം വരെ പുതിയ രാജ്യങ്ങൾക്ക് ഇത് സംവന്ധിച്ച് അപേക്ഷകൾ നൽകാം. 2019 ജനുവരിയിൽ ആയിരിക്കും ആര് ആതിഥ്യം വഹിക്കുമെന്ന് അന്തിമ തീരുമാനം ആക്കുക.

2017ലെ ആഫ്രിക്കൻ ചാമ്പ്യന്മാർ കൂടിയാണ് കാമറൂണ്. ടൂർണമെന്റ് മാറ്റിയത് മാത്രമല്ല മറ്റു നടപടികളും കാമറൂൺ നേരിടേണ്ടി വന്നേക്കും.

Advertisement