ആധികാരിക ജയത്തോടെ ഉഷാ തൃശ്ശൂർ

- Advertisement -

ഇന്നലെ കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിൽ നടന്ന പോരാട്ടത്തിൽ എ വൈ സി ഉച്ചാരക്കടവ് തകർത്ത് ഉഷാ എഫ് സി തൃശ്ശൂർ. എ വൈ സിയെ നേരിട്ട ഉഷ എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു വിജയിച്ചത്‌. ഉഷാ തൃശ്ശൂരിന്റെ സീസണിലെ ആദ്യ ജയമാണിത്. സീസണിൽ ആദ്യ മത്സരത്തിൽ എടത്തനാട്ടുകരയിൽ ഉഷ പരാജയം രുചിച്ചിരുന്നു.

കഴിഞ്ഞ മത്സരത്തിൽ സബാനെ തോൽപ്പിച്ച് എത്തിയ എ വൈ സിക്ക് പക്ഷെ ഇന്നലെ ആകെ പിഴക്കുകയായിരുന്നു. ഇന്ന് കുപ്പൂത്ത് നടക്കുന്ന മത്സരത്തിൽ സോക്കർ ഷൊർണ്ണൂർ മെഡിഗാഡ് അരീക്കോടിനെ നേരിടും.

Advertisement