അണ്ടർ 19 ഏഷ്യൻ കപ്പ് യോഗ്യത, ഇന്ത്യക്ക് ആദ്യ മത്സരത്തിൽ തോൽവി

- Advertisement -

എ എഫ് സി അണ്ടർ 19 ചാമ്പ്യൻഷിപ്പിനായുള്ള യോഗ്യതാ റൗണ്ട് മത്സരത്തിൽ ഇന്ത്യക്ക് നിരാശയാർന്ന തുടക്കം. ഇന്ന് നടന്ന ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ കരുത്തരായ ഉസ്ബെക്കിസ്ഥാനോട് പരാജയപ്പെട്ടു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഉസ്ബെകിസ്താന്റെ വിജയം. രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്.

ഉസ്ബെകിസ്ഥാനു വേണ്ടി കോഷിമോവ്, മുസഫർ എന്നിവരാണ് ഗോളുകൾ നേടിയത്. ഈ പരാജയത്തോടെ ഇന്ത്യയുടെ യോഗ്യതാ പ്രതീക്ഷകൾ തുടക്കത്തിൽ തന്നെ മങ്ങിയിരിക്കുകയാണ്. ഉസ്ബെകിസ്താനെ കൂടാതെ ഗ്രൂപ്പ് എഫിൽ സൗദി അറേബ്യ, അഫ്ഗാനിസ്താൻ എന്നിവരാണ് ഇന്ത്യക്ക് ഒപ്പം ഉള്ളത്. അടുത്ത മത്സരത്തിൽ ആതിഥേയരായ സൗദി അറേബ്യയെ ആകും ഇന്ത്യ നേരിടുക.

Advertisement