അബ്‌ദു ദിയാലോയെ എത്തിക്കാൻ എഎസ് റോമ

പിഎസ്ജി പ്രതിരോധ താരം അബ്‌ദു ദിയാലോയെ ടീമിൽ എത്തിക്കാൻ എഎസ് റോമയുടെ ശ്രമം. നേരത്തെ എസി മിലാൻ താരത്തെ ടീമിൽ എത്തിക്കാൻ ശ്രമിച്ചിരുന്നു. പിഎസ്ജിയുമായി കൈമാറ്റത്തിന് സമ്മതം മൂളിയെങ്കിലും താരവുമായി ധാരണയിൽ എത്താൻ മിലാന് സാധിച്ചില്ല. ഇതോടെ ദിയാലോ ഡീലിൽ നിന്നും പിൻവാങ്ങുകയായിരുന്നു. ഇതിന് പിറകെയാണ് റോമ സെനഗൽ താരത്തിന് വേണ്ടി രംഗത്ത് വന്നിരിക്കുന്നത്. ട്രാൻസ്ഫർ ജാലകം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ചർച്ചകൾ വേഗത്തിൽ ആക്കാൻ ആവും റോമയുടെ ശ്രമം. നിലവിൽ താരത്തിന് 2024 വരെ പിഎസ്ജിയിൽ കരാർ ഉണ്ട്.

ഡോർട്മുണ്ടിൽ നിന്നും 2019ൽ പിഎസ്ജിയിൽ എത്തിയ ദിയാലോക്ക് പലപ്പോഴും ആദ്യ ഇലവനിൽ ഇടം നിലനിർത്താൻ സാധിച്ചില്ല. കഴിഞ്ഞ സീസണിൽ പന്ത്രണ്ട് ലീഗ് മത്സരങ്ങളിൽ മാത്രമാണ് പിഎസ്ജിക്ക് വേണ്ടി ഇറങ്ങിയത്. യൂത്ത് തലത്തിൽ ഫ്രാൻസിന് വേണ്ടി ബൂട്ട് കെട്ടിയ താരം സീനിയർ തലത്തിൽ സെനഗലിന്റെ ജേഴ്‌സ ആണ് അണിയുന്നത്. താരത്തിന്റെ പ്രകടനത്തിൽ മൗറിഞ്ഞോ സംതൃപ്തനാണ്. താരത്തെ ലോണിൽ എത്തിക്കാൻ ആവും റോമയുടെ ശ്രമം. സീസണിന്റെ അവസാനം താരത്തെ സ്വന്തമാക്കാനും അവർ ശ്രമിച്ചേക്കും.

Comments are closed.