ലോകകപ്പിന്റെ സമയത്ത് ഹാളണ്ടിനെ ലോണിൽ തരുമോ എന്നു മാഞ്ചസ്റ്റർ സിറ്റിയോട് ചോദിച്ചു ഇംഗ്ലീഷ് ഏഴാം ഡിവിഷൻ ക്ലബ്

നോർവെ ലോകകപ്പ് കളിക്കുന്നില്ല എന്നതിനാൽ മാഞ്ചസ്റ്റർ സിറ്റിയുടെ പുതിയ സൂപ്പർ താരം ഏർലിങ് ഹാളണ്ടിനെ ലോണിൽ അയക്കുമോ എന്നു ചോദിച്ചു നോൺ ലീഗ് ക്ലബ് ആയ ആഷ്ടൺ യുണൈറ്റഡ് ക്ലബ്. 28 ദിവസത്തേക്ക് താരത്തെ ലോണിൽ അയക്കാമോ എന്നാണ് ഏഴാം ഡിവിഷൻ ക്ലബിന്റെ ചോദ്യം.

ഈ സമയത്ത് ഗോൾഫ് കളിക്കുന്നതിലും നല്ലത് ഫുട്‌ബോൾ കളിക്കുന്നത് അല്ലേ എന്നും അത് താരത്തിന്റെ ശാരീരിക ക്ഷമത നിലനിർത്താൻ സാഹായിക്കും എന്നും അവർ പറയുന്നു. മാഞ്ചസ്റ്റർ കേന്ദ്രമായി കളിക്കുന്ന ആഷ്ടൺ യുണൈറ്റഡ് ഇംഗ്ലീഷ് ഏഴാം ഡിവിഷനിൽ ആണ് കളിക്കുന്നത്. ഇവരുടെ താൽപ്പര്യം തമാശ ആയി ആണ് പലരും പരിഗണിക്കുന്നത്. എന്നാൽ ഇത്തരം നീക്കത്തോട് മാഞ്ചസ്റ്റർ സിറ്റി പ്രതികരിച്ചിട്ടില്ല.