600 ക്ലബ് ഗോളുകൾ!! ഒരു നാഴികക്കല്ല് കൂടെ കടന്ന് റൊണാൾഡോ

- Advertisement -

ക്രിസ്റ്റ്യാനോ റൊണാൾഡോ മറ്റൊരു സുവർണ്ണ നേട്ടത്തിൽ കൂടെ എത്തിയിരിക്കുകയാണ്. ക്ലബ് ഫുട്ബോളിൽ 600 ഗോളുകൾ എന്ന നേട്ടത്തിലാണ് ഇന്നലെ നേടിയ ഗോളോടെ റൊണാൾഡോ എത്തിയത്. ഇന്നലെ ഇന്റർ മിലാനെതിരെ യുവന്റസിന് സമനില നേടിക്കൊടുത്ത ഗോളായിരുന്നു റൊണാൾഡോയുടെ ക്ലബ് കരിയറിലെ 600ആം ഗോൾ.

ലയണൽ മെസ്സിക്ക് മുമ്പ് ആണ് 600 ക്ലബ് ഗോളുകൾ എന്ന നേട്ടത്തിൽ റൊണാൾഡോ എത്തിയത്. മെസ്സി 598 ഗോളുകളിൽ നിൽക്കുകയാണ്. നാലു ക്ലബുകൾക്ക് വേണ്ടിയാണ് റൊണാൾഡോ ഈ 600 ഗോളുകൾ നേടിയത്. 600 ഗോളുകളിൽ 450 ഗോളുകളും റയൽ മാഡ്രിഡിനായായിരുന്നു റൊണാൾഡോ സ്കോർ ചെയ്തത്. മാഞ്ചസ്റ്റർ യുണൈറ്റഡിനായി 118 ഗോളുകൾ. സ്പോർടിംഗിനായി അഞ്ചു ഗോളുകൾ, യുവന്റസിനായി 27 ഗോളുകൾ എന്നിവയാണ് റൊണാൾഡോയുടെ ക്ലബുകളിലുള്ള റെക്കോർഡുകൾ.

തുടർച്ചയായി 10 സീസണിൽ ഇരുപതോ അതിലധികമോ ലീഗ് ഗോളുകൾ നേടുക എന്ന നേട്ടത്തിലും റൊണാൾഡോ ഇന്ന് എത്തി.

Advertisement