വനിതാ ടി20 ചലഞ്ചിനുള്ള ടീമുകളെ ബി സി സി ഐ പ്രഖ്യാപിച്ചു

വിമൻസ് ടി20 ചലഞ്ചിനുള്ള ടീമുകളെ ബി സി സി ഐ പ്രഖ്യാപിച്ചു. മെയ് 23 മുതൽ മെയ് 28 വരെ പൂനെയിലെ എംസിഎ സ്റ്റേഡിയത്തിൽ ആണ് വനിതാ ടി20 ചലഞ്ച് നടക്കുന്നത്. മൂന്ന് ടീമുകളാണ് മത്സരിക്കുന്നത്. ഹർമൻപ്രീത് കൗർ, സ്മൃതി മന്ദാന, ദീപ്തി ശർമ്മ എന്നിവർ യഥാക്രമം സൂപ്പർനോവ, ട്രെയിൽബ്ലേസേഴ്സ്, വെലോസിറ്റി എന്നി ടീമുകളുടെ ക്യാപ്റ്റൻമാരായി ബി സി സിഐ പ്രഖ്യാപിച്ചു.

ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങൾക്ക് ഒപ്പം ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള ചില മുൻനിര താരങ്ങളും ടീമുകൾക്ക് ഒപ്പം ചേരും. ഈ വർഷത്തെ വനിതാ ടി20 ചലഞ്ചിൽ മൊത്തം പന്ത്രണ്ട് അന്താരാഷ്‌ട്ര താരങ്ങൾ പങ്കെടുക്കും. ഓൾ-ഇന്ത്യ വിമൻസ് സെലക്ഷൻ കമ്മിറ്റി 16 അംഗങ്ങൾ ഉള്ള മൂന്ന് ടീമുകളെ ആണ് തിരഞ്ഞെടുത്തു.

ടീമുകൾ;20220516 134625