രണ്ടാം സെഷനിലും ഓള്‍ഔട്ട് ആകാതെ ശ്രീലങ്ക, മാത്യൂസിന്റെ ചിറകിലേറി മുന്നേറുന്നു

Angelomatthews

ചട്ടോഗ്രാം ടെസ്റ്റിൽ ശ്രീലങ്കയുടെ ബാറ്റിംഗ് മുന്നേറുന്നു. ഇന്ന് മത്സരത്തിൽ രണ്ട് സെഷനിലായി വെറും 50 ഓവര്‍ മാത്രം ബംഗ്ലാദേശ് എറിഞ്ഞപ്പോള്‍ ശ്രീലങ്ക ചായയ്ക്ക് പിരിയുമ്പോള്‍ 375/8 എന്ന നിലയിലാണ്.

ആ‍ഞ്ചലോ മാത്യൂസ് 178 റൺസുമായും വിശ്വ ഫെര്‍ണാണ്ടോ 17 റൺസും നേടിയപ്പോള്‍ ദിനേശ് ചന്ദിമലിനെയും(66) നിരോഷന്‍ ഡിക്ക്വെല്ലയെയും നയീം പുറത്താക്കിയപ്പോള്‍ ഷാക്കിബ് അൽ ഹസന്‍ ബംഗ്ലാദേശിനായി രണ്ടും വിക്കറ്റ് നേടി.

Previous articleവനിതാ ടി20 ചലഞ്ചിനുള്ള ടീമുകളെ ബി സി സി ഐ പ്രഖ്യാപിച്ചു
Next article“താൻ അത്ലറ്റിക്കോ മാഡ്രിഡിൽ തന്നെ തുടരും” – സിമിയോണി