ഇന്ത്യയ്ക്കും ന്യൂസിലാണ്ടിനും എതിരെയുള്ള ടി20 സ്ക്വാഡിനെ പ്രഖ്യാപിച്ച് വെസ്റ്റിന്‍ഡീസ്

Nicholaspooran

ഏകദിന പരമ്പരയിൽ കാര്യമായ പ്രഭാവം സൃഷ്ടിക്കാനായില്ലെങ്കിലും തങ്ങളുടെ ഏറ്റവും മികച്ച ഫോര്‍മാറ്റിൽ കളിക്കുവാനായി വെസ്റ്റിന്‍ഡീസ് എത്തുന്നു. ഇന്ത്യയ്ക്കെതിരെയുള്ള അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള ടീമിനെ വെസ്റ്റിന്‍ഡീസ് പ്രഖ്യാപിച്ചു. ഇതേ ടീമിനെ തന്നെയാണ് ന്യൂസിലാണ്ടിനെതിരെയുള്ള ടി20 പരമ്പരയ്ക്കും പ്രഖ്യാപിച്ചിരിക്കുന്നത്.

ജൂലൈ 29ന് ആണ് ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ടി20 പരമ്പര ആരംഭിയ്ക്കുന്നത്. ഓഗസ്റ്റ് 10 മുതൽ 14 വരെയാണ് ന്യൂസിലാണ്ടും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ടി20 പരമ്പര. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

വെസ്റ്റിന്‍ഡീസ് സ്ക്വാഡ് : Nicholas Pooran (Captain), Rovman Powell (Vice Captain), Shamarh Brooks, Dominic Drakes, Shimron Hetmyer, Jason Holder, Akeal Hosein, Alzarri Joseph, Brandon King, Kyle Mayers, Obed McCoy, Keemo Paul, Romario Shepherd, Odean Smith, Devon Thomas, Hayden Walsh Jr.