ഇന്ത്യയുടെ ടി20 സ്ക്വാഡിൽ സഞ്ജുവിനെയും ഉള്‍പ്പെടുത്തി

വെസ്റ്റിന്‍ഡീസിനെതിരെയുള്ള ഇന്ത്യുടെ ടി20 സ്ക്വാഡിൽ സഞ്ജു സാംസണെയും ഉള്‍പ്പെടുത്തി. തുടക്കത്തിൽ സഞ്ജുവിന് ഏകദിന സ്ക്വാഡിൽ മാത്രമാണ് അവസരം ലഭിച്ചിരുന്നതെങ്കിലും ഏകദിനത്തിലെ ശ്രദ്ധേയമായ പ്രകടനം താരത്തിന് ടി20 സ്ക്വാഡിൽ ഇടം നൽകിയിരിക്കുകയാണ്.

ബിസിസിഐയിൽ നിന്ന് ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം എത്തിയില്ലെങ്കിലും ബിസിസിഐ വെബ്സൈറ്റിലെ ഇന്ത്യയുടെ ടി20 സ്ക്വാഡിൽ സഞ്ജുവിന് സ്ഥാനം ഉണ്ട്.