അട്ടിമറികള്‍ തുടരുവാന്‍ വെസ്റ്റിന്‍ഡീസ്, തടയിടാനാവുമോ ഇന്ത്യയ്ക്ക്, ടോസ് അറിയാം

വനിത ലോകകപ്പിലെ പത്താം മത്സരത്തിൽ ഇന്ന് ഇന്ത്യയും വെസ്റ്റിന്‍ഡീസും ഏറ്റുമുട്ടും. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകളും മാറ്റങ്ങളില്ലാതെയാണ് മത്സരത്തിനിറങ്ങുന്നത്.

ടൂര്‍ണ്ണമെന്റിൽ വമ്പന്മാരായ ന്യൂസിലാണ്ടിനെയും ഇംഗ്ലണ്ടിനെയും തകര്‍ത്തെറിഞ്ഞെത്തുന്ന വെസ്റ്റിന്‍ഡീസ് യഥാക്രമം 3 റൺസിന്റെയും ഏഴ് റൺസിന്റെയും വിജയങ്ങളാണ് ഈ മത്സരങ്ങളിൽ നേടിയത്.

അതേ സമയം ഇന്ത്യ പാക്കിസ്ഥാനെതിരെ വിജയം നേടിയ ശേഷം ന്യൂസിലാണ്ടിനെതിരെ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. ഇന്ന് വിജയം നേടാനായില്ലെങ്കിൽ ഇന്ത്യയുടെ സെമി സാധ്യതകള്‍ ഇല്ലാതാകുമെന്ന് ഉറപ്പാണ്.

ഇന്ത്യ: Yastika Bhatia, Smriti Mandhana, Deepti Sharma, Mithali Raj(c), Harmanpreet Kaur, Richa Ghosh(w), Sneh Rana, Pooja Vastrakar, Jhulan Goswami, Meghna Singh, Rajeshwari Gayakwad

വെസ്റ്റിന്‍ഡീസ്: Deandra Dottin, Hayley Matthews, Kycia Knight, Stafanie Taylor(c), Shemaine Campbelle(w), Chedean Nation, Chinelle Henry, Aaliyah Alleyne, Shamilia Connell, Anisa Mohammed, Shakera Selman