ചുവപ്പ് കാർഡ് കണ്ടു പെപെ, പോർച്ചുഗല്ലിനെ സമനിലയിൽ തളച്ചു അയർലൻഡ്

Screenshot 20211112 041436

ലോകകപ്പ് യോഗ്യത മത്സരത്തിൽ ഗ്രൂപ്പ് എയിൽ പോർച്ചുഗൽ അയർലൻഡ് മത്സരം ഗോൾ രഹിത സമനിലയിൽ കലാശിച്ചു. ഏതാണ്ട് മത്സരത്തിൽ എല്ലാ നിലക്കും തുല്യത പുലർത്തിയ ഇരു ടീമുകൾക്കും ഗോൾ ഒന്നും നേടാൻ ആയില്ല. റൊണാൾഡോ ഉണ്ടായിട്ടും ഐറിഷ് പ്രതിരോധം ഭേദിക്കാൻ പോർച്ചുഗീസ് ടീമിന് ആയില്ല.

82 മത്തെ മിനിറ്റിൽ രണ്ടാം മഞ്ഞ കാർഡ് കണ്ട പെപെ ചുവപ്പ് കാർഡ് കണ്ടു പുറത്ത് പോയതോടെ 10 പേരായാണ് പോർച്ചുഗൽ മത്സരം പൂർത്തിയാക്കിയത്. 71 മത്തെ മിനിറ്റിൽ ആയിരുന്നു താരം ആദ്യ മഞ്ഞ കാർഡ് കണ്ടത്. സമനിലയോടെ നിലവിൽ പോർച്ചുഗല്ലിനും സെർബിയക്കും ഒരേ പോയിന്റുകൾ ആണ്. ഗോൾ വ്യത്യാസത്തിൽ മുന്നിലുള്ള പോർച്ചുഗൽ ആണ് നിലവിൽ ഒന്നാമത്. അടുത്ത മത്സരത്തിൽ സെർബിയയെ സമനിലയിൽ തളച്ചാൽ പോലും പോർച്ചുഗല്ലിന് ലോകകപ്പ് യോഗ്യത നേടാൻ ആവും.

Previous articleപെനാൽട്ടി ഗോളിൽ ഗ്രീസിനെ മറികടന്നു സ്‌പെയിൻ, ലോകകപ്പ് യോഗ്യത ഒരു സമനില അകലെ
Next articleവീണ്ടുമൊരു സെവനപ്പ്, മാൾട്ടയെ തകർത്ത് ക്രൊയേഷ്യ