പെനാൽട്ടി ഗോളിൽ ഗ്രീസിനെ മറികടന്നു സ്‌പെയിൻ, ലോകകപ്പ് യോഗ്യത ഒരു സമനില അകലെ

Screenshot 20211112 040440

യൂറോപ്യൻ ലോകകപ്പ് യോഗ്യത മത്സരത്തിൽ ഗ്രൂപ്പ് ബിയിലെ നിർണായക മത്സരത്തിൽ ഗ്രീസിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു സ്‌പെയിൻ. തോൽവിയോടെ ഗ്രീസിന്റെ ലോകകപ്പ് യോഗ്യത പ്രതീക്ഷകൾ അവസാനിച്ചു. അതേസമയം നേരത്തെ സ്വീഡൻ തോൽവി വഴങ്ങിയതിനാൽ സ്‌പെയിൻ ഈ ജയത്തോടെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് എത്തി. ഇതോടെ ഇനി നടക്കാനിരിക്കുന്ന സ്‌പെയിൻ, സ്വീഡൻ പോരാട്ടത്തിൽ സമനില നേടിയാൽ സ്പെയിനിന് ലോകകപ്പിന് നേരിട്ട് യോഗ്യത നേടാം.

മത്സരത്തിൽ കൂടുതൽ സമയം പന്ത് കൈവശം വച്ചത് സ്‌പെയിൻ ആണെങ്കിലും കൂടുതൽ അവസരം ഒന്നും അവർ തുറന്നില്ല. ഒന്നാം പകുതിയിൽ മാർട്ടിനസിനെ വീഴ്ത്തിയതിനു ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട പാബ്ലോ സറാബിയ ആണ് സ്പാനിഷ് പടക്ക് വിജയഗോൾ സമ്മാനിച്ചത്. ഇത്തവണത്തെ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ സ്‌പെയിൻ നേടുന്ന ആദ്യ പെനാൽട്ടി ഗോൾ കൂടിയാണ് ഇത്. ഗ്രൂപ്പ് ബിയിൽ ഒന്നാമത് ആയി നേരിട്ട് ലോകകപ്പ് യോഗ്യത നേടാൻ ആവും സ്‌പെയിൻ അടുത്ത മത്സരത്തിൽ സ്വീഡനെ നേരിടാൻ ഇറങ്ങുക.

Previous articleഒന്നല്ല, രണ്ടല്ല ഒമ്പത് ഗോളുകൾ! ലോകകപ്പ് യോഗ്യത മത്സരത്തിൽ ജർമ്മൻ പടയോട്ടം
Next articleചുവപ്പ് കാർഡ് കണ്ടു പെപെ, പോർച്ചുഗല്ലിനെ സമനിലയിൽ തളച്ചു അയർലൻഡ്