സുഹൈർ കൊൽക്കത്തയിൽ എത്തി, 75 ലക്ഷത്തോളം ട്രാൻസ്ഫർ തുക ആയി നോർത്ത് ഈസ്റ്റിന് | VP Suhair has arrived in Kolkata and is undergoing medical

മലയാളി സ്ട്രൈക്കർ വി പി സുഹൈർ ഈസ്റ്റ് ബംഗാളിലേക്കുള്ള നീക്കം പൂർത്തിയാക്കാനായി കൊൽക്കത്തയിൽ എത്തി. താരം ഇന്ന് മെഡിക്കൽ പൂർത്തിയാക്കി ക്ലബിൽ കരാർ ഒപ്പുവെക്കും. കേരള ബ്ലാസ്റ്റേഴ്സിനെ മറികടന്ന് ആണ് ഈസ്റ്റ് ബംഗാൾ സുഹൈറിനെ സ്വന്തമാക്കുന്നത്. താരം ഈസ്റ്റ് ബംഗാളിൽ മൂന്ന് വർഷത്തെ കരാർ ഒപ്പുവെക്കും. 75 ലക്ഷം രൂപയോളം ട്രാൻസ്ഫർ തുക ആയി ഈസ്റ്റ് ബംഗാൾ നോർത്ത് ഈസ്റ്റിന് നൽകും.

ഒരു വർഷം ഒന്നര കോടി വേതനം ലഭിക്കുന്ന വലിയ കരാർ ആണ് ഈസ്റ്റ് ബംഗാൾ സുഹൈറിന് നൽകിയിരിക്കുന്നത്. നോർത്ത് ഈസ്റ്റ് ആവശ്യപ്പെടുന്ന ട്രാൻസ്ഫർ ഫീ വളരെ വലുതായതാണ് കേരള ബ്ലാസ്റ്റേഴ്സ് ഈ ട്രാൻസ്ഫറിൽ നിന്ന് പിന്മാറാൻ കാരണം. ൽ
20220803 130733
ഈ കഴിഞ്ഞ ഐ എസ് എല്ലിൽ നോർത്ത് ഈസ്റ്റിനായി ഗംഭീര പ്രകടനം നടത്താൻ സുഹൈറിനായിരുന്നു. സുഹൈർ കഴിഞ്ഞ സീസണിൽ നാലു ഗോളുകളും രണ്ട് അസിസ്റ്റും ടീമിന് സംഭാവന നൽകിയിരുന്നു. ഇതിന് പിന്നാലെ താരം ഇന്ത്യക്ക് ആയി അരങ്ങേറ്റവും നടത്തിയിരുന്നു.

അവസാന രണ്ട് സീസണിലും നോർത്ത് ഈസ്റ്റിനൊപ്പം സുഹൈർ ഉണ്ട്. മോഹൻ ബഗാനിൽ നിന്നായിരുന്നു സുഹൈർ നോർത്ത് ഈസ്റ്റിൽ എത്തിയത്. മുമ്പ് രണ്ടു സീസണുകളായി ഗോകുലത്തിന്റെ ജേഴ്സിയിലും സുഹൈർ കളിച്ചിരുന്നു. അതിനു മുമ്പ് ആയിരുന്നു കൊൽക്കത്തയിൽ ഈസ്റ്റ് ബംഗാളിനായി സുജൈർ തകർപ്പൻ പ്രകടനം കാഴ്ചവെച്ചത്. ഗോകുലത്തിനൊപ്പം കേരള പ്രീമിയർ ലീഗ് കിരീടം നേടിയിട്ടുള്ള സുഹൈർ മുമ്പ് കൊൽക്കത്ത ക്ലബായ യുണൈറ്റഡ് സ്പോർട്സിനു വേണ്ടിയും കളിച്ചിട്ടുണ്ട്.

Story Highlights: VP Suhair has arrived in Kolkata and is undergoing medical