യുഎസ്എയ്ക്ക് പിന്നിൽ മിക്സഡ് റിലേയിൽ വെള്ളി നേട്ടവുമായി ഇന്ത്യ, ഏഷ്യന്‍ റെക്കോര്‍ഡും സ്വന്തം

അണ്ടര്‍ 20 ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിൽ ഇന്ത്യയ്ക്ക് 4×400 മീറ്റര്‍ മിക്സഡ് റിലേയിൽ വെള്ളി മെഡൽ. അതിശക്തരായ അമേരിക്കയ്ക്ക് പിന്നിലായി ഇന്ത്യ 3:17.76 എന്ന സമയത്തിനാണ് വെള്ളി മെഡൽ നേട്ടം സ്വന്തമാക്കിയത്.

അമേരിക്കയുടെ തൊട്ടുപുറകിൽ ഫിനിഷ് ചെയ്ത ഇന്ത്യ പുതിയ ഏഷ്യന്‍ റെക്കോര്‍ഡും സ്വന്തമാക്കി. ഹീറ്റ്സിൽ ഇന്ത്യ തന്നെ കുറിച്ച ഏഷ്യന്‍ റെക്കോര്‍ഡാണ് ഫൈനലില്‍ ഈ നാലവര്‍ സംഘം പുതുക്കിയത്.

കപിൽ, പ്രിയ, രൂപാൽ, ഭരത് എന്നിവരാണ് റിലേയിൽ ഇറങ്ങിയത്.