വിറ്റിന ഇനി പി എസ് ജി താരം!!

Vitinha 3 2plan De Travail 1

എഫ്‌സി പോർട്ടോയുടെ മിഡ്‌ഫീൽഡ് താരം വിറ്റിനയെ പി എസ് ജി സ്വന്തമാക്കി. വിറ്റിനയെ സ്വന്തമാക്കിയതായി പി എസ് ജി ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 5 വർഷത്തെ കരാർ ആണ് വിറ്റിന പി എസ് ജിയിൽ ഒപ്പുവെച്ചത്. 22-കാരൻ കഴിഞ്ഞ സീസണിൽ പോർട്ടോക്ക് ഒപ്പം ഡബിൾ കിരീടം നേടിയിരുന്നു. പോർട്ടോയുടെ മിഡ്ഫീൽഡിലെ പ്രധാന താരം വിറ്റിന ആയിരുന്നു.

2020/21-ൽ വോൾവ്സിൽ ലോണിൽ വിറ്റിന കളിച്ചിരുന്നു എങ്കിലും അവിടെ ദയനീയ പ്രകടനം ആയിരുന്നു താരം നടത്തിയത്. ഇംഗ്ലണ്ടുൽ 22 കളികളിൽ നിന്ന് ഒരു ഗോളും ഒരു അസിസ്റ്റും മാത്രമായിരുന്നു അദ്ദേഹത്തിന് നേടാനായത്. എന്നാൽ തിരികെ പോർട്ടോയിൽ പോയപ്പോൾ വിറ്റിന വീണ്ടും ഫോമിൽ എത്തി.

വിറ്റിൻഹക്ക് ആയി 40 മില്യൺ യൂറോ (34 മില്യൺ പൗണ്ട്) പി എസ് ജി പോർട്ടോക്ക് നൽകും. 2011 മുതൽ പോർട്ടോക്ക് ഒപ്പം വിറ്റിന ഉണ്ട്.