ഒരേയൊരു നീരജ്! 90 മീറ്ററിന് തൊട്ടടുത്ത് എത്തി നീരജ് ചോപ്ര പുതിയ ദേശീയ റെക്കോർഡ് കുറിച്ചു

ജാവലിൻ ത്രോയിൽ കരിയറിലെ ഏറ്റവും മികച്ച ദൂരവും പുതിയ ദേശീയ റെക്കോർഡും കുറിച്ചു ഇന്ത്യയുടെ ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്ര. സ്റ്റോക്ഹോമിൽ ഡയമണ്ട് ലീഗിൽ ആദ്യ ശ്രമത്തിൽ തന്നെ 89.94 മീറ്റർ ദൂരം കുറിച്ച നീരജ് പുതിയ ദേശീയ റെക്കോർഡ് സ്വന്തം പേരിൽ കുറിച്ചു.

20220701 014317
20220701 014259

നാലു വർഷത്തിനു ശേഷം ഡയമണ്ട് ലീഗിലേക്കുള്ള മടങ്ങി വരവ് നീരജ് ഗംഭീരമാക്കുക ആയിരുന്നു. തന്റെ തന്നെ ദേശീയ റെക്കോർഡ് ഇത് രണ്ടാം തവണയാണ് താരം മറികടക്കുന്നത്. 90.31 മീറ്റർ എറിഞ്ഞ ലോക ചാമ്പ്യൻ ആന്റേഴ്‌സൺ പീറ്റേർസ് ഡയമണ്ട് ലീഗിൽ സ്വർണം നേടിയപ്പോൾ നീരജ് വെള്ളി മെഡൽ നേട്ടം സ്വന്തമാക്കി.