ഫിഞ്ചിനെയും ഗ്രെയിം സ്മിത്തിനെയും മറികടന്ന് വിരാട് കോഹ്‍ലി

ഒരു ലോകകപ്പ് നായകന്‍ തുടര്‍ച്ചയായ അഞ്ചാം അര്‍ദ്ധ ശതകം നേടുകയെന്ന റെക്കോര്‍ഡിന് അര്‍ഹനായി വിരാട് കോഹ്‍ലി. ഇന്ന് ഇംഗ്ലണ്ടിനെതിരെ 66 റണ്‍സ് നേടി പുറത്താകുന്നതിനിടെയാണ് വിരാട് കോഹ്‍ലി ഈ അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയത്. കഴിഞ്ഞ മത്സരത്തിനു ശേഷം ആരോണ്‍ ഫിഞ്ചിനും ദക്ഷിണാഫ്രിക്കയുടെ ഗ്രെയിം സ്മിത്തിനുമൊപ്പം 4 അര്‍ദ്ധ ശതകങ്ങളുമായിയായിരുന്നു കോഹ്‍ലി നില കൊണ്ടിരുന്നത്.

ന്യൂസിലാണ്ടിനെതിരെ 8 റണ്‍സിന് പുറത്തായപ്പോള്‍ ഫിഞ്ചിന് അഞ്ചാം അര്‍ദ്ധ ശതകം എന്ന നേട്ടം കൈവിടേണ്ടി വന്നു. 2007 ലോകകപ്പിലാണ് ഗ്രെയിം സ്മിത്ത് തുടര്‍ച്ചയായ നാല് അര്‍ദ്ധ ശതകങ്ങള്‍ നേടിയത്.