സാഡിയോ മാനെ സെനഗലിന്റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരൻ

Newsroom

സാഡിയോ മാനെ സെനഗൽ ദേശീയ ഫുട്ബോൾ ടീമിന്റെ എക്കാലത്തെയും ടോപ് സ്കോറർ ആയി മാറി. ഇന്ന് ആഫ്രിക്കൻ കപ്പ് ഓഫ് നാഷൺസ് യോഗ്യത മത്സരത്തിൽ ബെനിനിനെതിരെ മൂന്ന് ഗോളുകൾ നേടിയതോടെയാണ് മാനെ സെനഗലിന്റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനായത്‌. ഇന്നത്തെ ഹാട്രിക്ക് ഗോളുകളോടെ മാനെ സെനഗലിനായി നേടിയ ഗോളുകളുടെ എണ്ണം 32 ആയി.

ഹെൻറി കമാരയുടെ 29 ഗോളുകൾ എന്ന റെക്കോർഡ് ആണ് മാനെ ഇന്ന് മറികടന്നത്. സെനഗലിനായി കളിച്ച 89 മത്സരങ്ങളിൽ നിന്നാണ് മാനെ 32 ഗോളുകൾ നേടിയത്. സെനഗലിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചവരുടെ കൂട്ടത്തിൽ മൂന്നാം സ്ഥാനത്താണ് മാനെ.