ഇത് പ്രീമിയർ ലീഗ് അല്ല, ക്ലോപ്പിന് സിമിയോണിയുടെ ക്ലാസ്! ലിവർപൂളിനു മാഡ്രിഡിൽ തോൽവി

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീമിയർ ലീഗിലെ അപരാജിത കുതിപ്പുമായി ചാമ്പ്യൻസ് ലീഗിൽ എത്തിയ ലിവർപൂളിനെ ഞെട്ടിച്ച് അത്ലറ്റികോ മാഡ്രിഡ്. ഏകപക്ഷീയമായ ഒരു ഗോളിന് ആണ് സീസണിൽ വലിയ സമ്മർദ്ദത്തിൽ ഉള്ള ഡീഗോ സിമിയോണിയുടെ ടീം ലിവർപൂളിനെ ഞെട്ടിച്ചത്. സ്പാനിഷ് ടീമുകൾക്ക് എതിരെ കഴിഞ്ഞ 5 അവേ മത്സരങ്ങളിൽ ജയിക്കാൻ ആവാത്ത റെക്കോർഡ് തിരുത്താൻ ചാമ്പ്യൻസ് ലീഗ് ഉയർത്തിയ മൈതാനത്തും ലിവർപൂളിന് ആയില്ല. മത്സരത്തിന്റെ നാലാം മിനിറ്റിൽ കോർണറിൽ നിന്ന് വീണ് കിട്ടിയ അവസരം മുതലെടുത്ത സോൾ നിഗ്വസ് ആണ് അത്ലറ്റികോയുടെ വിജയഗോൾ നേടിയത്.

ഗോൾ വഴങ്ങിയ ശേഷം ഗോൾ തിരിച്ച് അടിക്കാൻ ലിവർപൂൾ ശ്രമിച്ചു എങ്കിലും അത്ലറ്റികോയുടെ പ്രതിരോധത്തിനു മുന്നിൽ സകലതും വിഫലമായി. 2020 ലെ ആദ്യ ചാമ്പ്യൻസ് ലീഗ് ഗോൾ ആയി സോളിന്റെ ഗോൾ, സോൾ ഗോൾ നേടിയ മത്സരങ്ങളിൽ അത്ലറ്റികോ ഇതുവരെ തൊറ്റിട്ടില്ല. മത്സരത്തിൽ 72 ശതമാനം സമയവും ബോൾ കൈവശം വച്ചിട്ടും ഒരൊറ്റ ഷോട്ട് പോലും ലക്ഷ്യത്തിലേക്ക് പാഴിക്കാൻ ലിവർപൂളിന് ആയില്ല. അതിനിടയിൽ ലഭിച്ച അർദ്ധ അവസരങ്ങൾ സലാഹും, ഹെന്റേഴ്സനും പാഴാക്കി. മറുവശത്ത് ആവട്ടെ ലീഡ് ഉയർത്താനുള്ള അവസരം മൊറാറ്റ കളഞ്ഞു കുളിച്ചു.

സിമിയോണിയുടെ പ്രതിരോധ തന്ത്രങ്ങൾക്ക് ഒപ്പം സകലതും മറന്ന് അത്ലറ്റികോ താരങ്ങൾ പൊരുതിയപ്പോൾ ലിവർപൂൾ നിശബ്ദരായി. അതിനിടയിൽ സാദിയോ മാനെ രണ്ടാം മഞ്ഞ കാർഡിൽ നിന്ന് രക്ഷപ്പെട്ടത് അവർക്ക് ആശ്വാസം ആയി. എന്നാൽ മാർച്ച് 12 നു ആൻഫീൽഡിൽ നടക്കുന്ന രണ്ടാം പാദമത്സരത്തിൽ തിരിച്ചു വരാൻ ആവും ലിവർപൂൾ ശ്രമം. സ്വന്തം മൈതാനത്ത് സീസണിൽ തോൽവി വഴങ്ങാത്ത അവർക്ക് ചാമ്പ്യൻസ് ലീഗിൽ ഇത് വരെ ക്ലോപ്പിന് കീഴിൽ രണ്ട് പാദമത്സരങ്ങൾ തോറ്റിട്ടില്ല എന്ന വസ്തുതയും ആത്മവിശ്വാസം പകരും. എന്നാൽ മാഡ്രിഡിലെ ജയം ലിവർപൂളിലും ആവർത്തിച്ചു ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിലേക്ക് മുന്നേറാൻ ആവും സിമിയോണിയുടെ ടീമിന്റെ ശ്രമം.