ഇന്ത്യക്കെതിരെ കരുതൽ താരമായി മാറ്റ് ഹെൻറി ന്യൂസിലാൻഡ് ടീമിൽ

Photo: Twitter/@ESPNcricinfo
- Advertisement -

ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ടീമിൽ മാറ്റ് ഹെൻറി ന്യൂസിലാൻഡ് ഉൾപ്പെടുത്തി. നീൽ വാഗ്നറിന് കരുതലായിട്ടാണ് മാറ്റ് ഹെൻറിയെ ടീമിൽ ഉൾപ്പെടുത്തിയത്. നീൽ വാഗ്നർ തന്റെ ആദ്യ കുട്ടിയുടെ ജനനത്തിനായി കാത്തിരിക്കുന്നത് കൊണ്ടാണ് കരുതൽ താരമായി മാറ്റ് ഹെൻറിയെ ടീമിൽ ഉൾപ്പെടുത്തിയത്.

ന്യൂസിലാൻഡിന് വേണ്ടി 12 ടെസ്റ്റ് കളിച്ച മാറ്റ് ഹെൻറി ഇന്ത്യക്കെതിരെ ആദ്യം പ്രഖ്യാപിച്ച 13 അംഗ ടീമിൽ ഇടം നേടിയിരുന്നില്ല. പകരം ഏകദിന പരമ്പരയിൽ മികച്ച പ്രകടനവും പുറത്തെടുത്ത കെയ്ൽ ജാമിസണാണ് ടീമിൽ അവസരം ലഭിച്ചത്. കഴിഞ്ഞ വർഷം ലോകകപ്പ് സെമിയിൽ ഇന്ത്യയെ തോൽപ്പിക്കുന്നതിൽ നിർണ്ണായക പ്രകടനം പുറത്തെടുത്ത താരമാണ് മാറ്റ് ഹെൻറി. അന്ന് ഹെൻറി മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു. വെള്ളിയാഴ്ചയാണ് ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള ആദ്യ ടെസ്റ്റ് തുടങ്ങുന്നത്.

Advertisement