ഫിഫ U-17 വനിതാ ലോകകപ്പ് 2022നായുള്ള ഔദ്യോഗിക നറുക്കെടുപ്പ് ഇന്ന് നടന്നു. ഇന്ത്യ ശക്തമായ ടീമുകൾ ഉള്ള ഗ്രൂപ്പിൽ ആണ് പെട്ടിരിക്കുന്നത്. വനിതാ ഫുട്ബോളിലെ കരുത്തരായ അമേരിക്ക്, ബ്രസീൽ എന്നിവർ ഇന്ത്യയുടെ ഗ്രൂപ്പിൽ ആണ്. ഒപ്പം മൊറോക്കോയും ഇന്ത്യക്ക് ഒപ്പം ഉണ്ട്. ഇന്ന് സ്വിറ്റ്സർലൻഡിലെ സൂറിച്ചിലാണ് ഗ്രൂപ്പ് തിരഞ്ഞെടുപ്പ് നടന്നത്.
ഇന്ത്യ ഉൾപ്പെടെ 16 രാജ്യങ്ങളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്. നിലവിലെ ചാമ്പ്യന്മാരർ സ്‌പെയിൻ ആണ്. സ്പെയിനെ കൂടാതെ ഫ്രാൻസ്, ജർമ്മനി ബ്രസീൽ, ചിലി, കൊളംബിയ, കാനഡ, മെക്‌സിക്കോ, യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക, മൊറോക്കോ, നൈജീരിയ, ടാൻസാനിയ, ന്യൂസിലൻഡ് എന്നിവയാണ് ലോകകപ്പിൽ മത്സരിക്കുന്ന മറ്റ് ടീമുകൾ. ടീമുകളെ നാല് ഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പിലെയും ആദ്യ 2 ടീമുകൾ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടും.
2022 ഒക്ടോബർ 11 മുതൽ ഒക്ടോബർ 30 വരെ ഇന്ത്യയിൽ വെച്ചാണ് അണ്ടർ 17 ലോകകപ്പ് നടക്കുന്നത് മൂന്ന് വ്യത്യസ്ത വേദികളിലായായാകും ടൂർണമെന്റ് നടക്കുക. മ് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയം, മർഗോവിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം, നവി മുംബൈയിലെ DY പാട്ടീൽ സ്റ്റേഡിയം എന്നുവ ടൂർണമെന്റിനായി തയ്യാറായി കഴിഞ്ഞു.
The Groups:
A – India, USA, Morocco, Brazil
B – Germany, Nigeria, New Zealand
C – Spain, Colombia, Mexico, China
D – Japan, Tanzania, Canada, France