വിക്ടർ മോംഗിൽ ഒഡീഷ വിട്ടു

ഡിഫൻഡർ വിക്ടർ മോംഗിൽ ഒഡീഷ വിട്ടതായി ക്ലബ് ഇന്ന് ഔദ്യോഗികമായി അറിയിച്ചു. കഴിഞ്ഞ ജൂലൈയിൽ ആയിരുന്നു വിക്ടർ ഒഡീഷയിൽ എത്തിയത്. കഴിഞ്ഞ സീസണിൽ 19 മത്സരങ്ങൾ വിക്ടർ ഒഡീഷയുടെ ഡിഫൻസിൽ കളിച്ചിരുന്നു.

മുൻ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് ജേതാവ് കൂടിയായ വിക്ടർ മോംഗിൽ ഐ എസ് എല്ലിൽ തന്നെ തുടരുമോ എന്ന് വ്യക്തമല്ല. മുമ്പ് 2019-20 സീസണിൽ എ‌ടി‌കെയിൽ കളിച്ച വിക്ടർ അവിടെ കൊൽക്കത്തയ്ക്ക് ഒപ്പം ആയിരുന്നു കിരീടം നേടിയത്. 29കാരനായ താരം മുമ്പ് അത്ലറ്റിക്കോ മാഡ്രിഡ് ബി ഉൾപ്പെടെ സ്പെയിനിലെ വിവിധ ക്ലബ്ബുകളിൽ താരം കളിച്ചിട്ടുണ്ട്.