ഡ്യൂസ്‌ബറി-ഹാൾ ലെസ്റ്റർ സിറ്റിയിൽ 2027വരെയുള്ള കരാർ ഒപ്പുവെച്ചു

20220624 171359

ലെസ്റ്റർ സിറ്റിയുടെ യുവതാരം ഡ്യൂസ്‌ബറി-ഹാൾ ക്ലബിൽ ഒരു പുതിയ ദീർഘകാല കരാർ ഒപ്പുവെച്ചു. 2027വരെയുള്ള കരാർ ഒപ്പുവെച്ചതായി ലെസ്റ്റർ സിറ്റി ഫുട്‌ബോൾ ക്ലബ് അറിയിച്ചു.

ലെസ്റ്റർ അക്കാദമി ബിരുദധാരിയായ ഡ്യൂസ്‌ബറി-ഹാൾ 2021/22 കാമ്പെയ്‌നിൽ ആയിരുന്നു ഏവരുടെയും ശ്രദ്ധ നേടിയത്. 44 മത്സരങ്ങൾ കഴിഞ്ഞ സീസണിൽ താരം കളിച്ചിരുന്നു‌. എഫ്‌എ കമ്മ്യൂണിറ്റി ഷീൽഡ് കിരീടം നേടാനും യുവേഫ യൂറോപ്പ കോൺഫറൻസ് ലീഗിന്റെ സെമി ഫൈനലിലെത്താൻ ലെസ്റ്റർ സിറ്റിയെ സഹായിക്കനും ഡ്യൂസ്‌ബറി-ഹാളിനായി. 23-കാരൻ, ക്ലബ്ബിന്റെ പ്ലെയേഴ്‌സ് പ്ലെയർ ഓഫ് ദി സീസൺ, യംഗ് പ്ലെയർ ഓഫ് ദി സീസൺ എന്നീ പുരസ്കാരങ്ങളും നേടി.