ട്രയോരെ വർഷങ്ങളുടെ ഇടവേളക്ക് ശേഷം തിരികെ ബാഴ്സലോണയിൽ എത്തിയതിൽ പലരും നെറ്റി ചുളിച്ചു എങ്കിലും ട്രയോരെ താൻ ബാഴ്സലോണയിൽ പെർഫക്ട് ഫിറ്റ് ആണെന്ന് തന്റെ പ്രകടനങ്ങൾ കൊണ്ട് തെളിയിക്കുകയാണ്. ഇന്നലെ നാപോളിക്ക് എതിരായ യൂറോപ്പ ലീഗ മത്സരത്തിൽ ഒരുക്കിയ രണ്ട് ഗോളുകൾ ട്രയോരെ ബാഴ്സലോണയുടെ അവിഭാജ്യ ഘടകമായി മാറുന്നതിന്റെ വ്യക്തമായ സൂചനകൾ ആയിരുന്നു.
ബാഴ്സലോണക്ക് ആയി ഇതുവരെ നാല് തവണ സ്റ്റാർടിംഗ് ഇലവനിൽ എത്തിയ ട്രയോരെ നാലു അസിസ്റ്റുകൾ ടീമിന് സംഭാവന ചെയ്തു കഴിഞ്ഞു. ഇതു കൂടാതെ നാപോളിക്ക് എതിരായ ആദ്യ പാദത്തിൽ പെനാൾട്ടി നേടി കൊടുക്കാനും ട്രയോരക്ക് ആയിരുന്നു. വോൾവ്സിനായി ഈ സീസണിൽ 23 മത്സരങ്ങൾ കളിച്ചിട്ടും ഒരു അസിസ്റ്റ് നൽകാതിരുന്ന താരമാണ് ബാഴ്സലോണക്ക് ആയി ഇത്ര നല്ല എൻഡ് പ്രൊഡക്ട് നൽകുന്നത്. വോൾവ്സിനായി 71 മത്സരങ്ങൾ കളിച്ചപ്പോൾ ആയിരുന്നു ട്രയോരക്ക് 4 അസിസ്റ്റ് ഒരുക്കാൻ ആയിരുന്നത്.
വോൾവ്സിന്റെ താരമായിരുന്ന ട്രയോരെയെ ലോണിൽ ആണ് ബാഴ്സലോണ സ്വന്തമാക്കിയത്. മുൻ ബാഴ്സലോണ അക്കാദമി താരമാണ് ട്രയോരെ. ട്രയോര ബാഴ്സലോണ വേണ്ടി 11വർഷത്തോളം യുവ ടീമിലും സീനിയർ ടീമിലുമായി കളിച്ചിട്ടുണ്ട്.