സാരെൽ ഇര്‍വിന്റെ ശതകത്തിന്റെ ബലത്തിൽ ഭേദപ്പെട്ട നിലയിൽ ദക്ഷിണാഫ്രിക്ക

ക്രൈസ്റ്റ്ചര്‍ച്ചിലെ ആദ്യ ടെസ്റ്റിലെ ദയനീയ ബാറ്റിംഗ് പ്രകടനത്തിന് ശേഷം രണ്ടാം ടെസ്റ്റിൽ മികച്ച രീതിയിൽ ബാറ്റ് ചെയ്ത് ദക്ഷിണാഫ്രിക്ക. രണ്ടാം ടെസ്റ്റിൽ സാരെൽ ഇര്‍വിയുടെ 108 റൺസിന്റെ ബലത്തിൽ ഒന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക 238/3  എന്ന നിലയിലാണ്.

ഡീന്‍ എൽഗാര്‍(41), എയ്ഡന്‍ മാര്‍ക്രം(42) എന്നിവരാണ് മറ്റ് പ്രധാന സ്കോറര്‍മാര്‍. 22 റൺസുമായി ടെംബ ബാവുമയും 13 റൺസ് നേടി റാസ്സി വാന്‍ ഡെര്‍ ഡൂസ്സനുമാണ് ദക്ഷിണാഫ്രിക്കയ്ക്കായി ക്രീസിലുള്ളത്. നീൽ വാഗ്നര്‍, മാറ്റ് ഹെന്‍റി, ടിം സൗത്തി എന്നിവരാണ് ന്യൂസിലാണ്ടിന്റെ വിക്കറ്റ് നേട്ടക്കാര്‍.