ഇവര്‍ ഞങ്ങളെക്കാള്‍ മികച്ചത്: കോഹ്‍ലി

- Advertisement -

ന്യൂസിലാണ്ടില്‍ U-19 ലോകകപ്പ് ഫൈനലില്‍ എത്തിയ ഇന്ത്യന്‍ ടീം 2008ല്‍ ലോകകപ്പ് നേടിയ യൂത്ത് ടീമിനെക്കാള്‍ മികച്ചതെന്ന് അഭിപ്രായപ്പെട്ട് വിരാട് കോഹ്‍ലി. തന്റെ നേതൃത്വത്തില്‍ ലോകകപ്പ് നേടിയ ടീമിനെക്കാള്‍ മികച്ച ടീമാണ് പൃഥ്വിയുടെയും സംഘത്തിന്റെയും എന്ന് കോഹ്‍ലി പറഞ്ഞു. ലോകകപ്പിനു മുന്നോടിയായി ഞാന്‍ അവരെ കണ്ടിരുന്നു. ഞങ്ങളെ അപേക്ഷിച്ച് അവര്‍ തികഞ്ഞ ആത്മവിശ്വാസമുള്ളവരാണ്. ടൂര്‍ണ്ണമെന്റിലെ അവരുടെ പ്രകടനം തന്നെ അവരുടെ ആത്മവിശ്വാസത്തിന്റെ തെളിവാണെന്ന് കോഹ്‍ലി പറഞ്ഞു.

ആദ്യ മത്സരത്തില്‍ 100 റണ്‍സിനു ഇന്ത്യ പരാജയപ്പെടുത്തിയ ഓസ്ട്രേലിയയാണ് ഫൈനലിലെ ഇന്ത്യയുടെ എതിരാളികള്‍. പാപുവ ന്യു ഗിനിയ്ക്കെതിരെയും സിംബാബ്‍വേയ്ക്കെതിരെയും 10 വിക്കറ്റ് ജയം സ്വന്തമാക്കി മുന്നേറിയ ഇന്ത്യ ക്വാര്‍ട്ടറില്‍ ബംഗ്ലാദേശിനെ 131 റണ്‍സിനാണ് പരാജയപ്പെടുത്തിയത്. സെമിയില്‍ അയല്‍ക്കാരായ പാക്കിസ്ഥാനെതിരെ 203 റണ്‍സിന്റെ വിജയം ഇന്ത്യ സ്വന്തമാക്കി.

പാക്കിസ്ഥാനെതിരെയുള്ള കളി എന്നും സമ്മര്‍ദ്ധ മത്സരമാണ്. ആ മത്സരത്തിലെ ടീമിന്റെ പ്രകടനം അവര്‍ എത്രത്തോളം മികച്ചതാണെന്ന് തെളിയിച്ചിരിക്കുന്നു എന്നും കോഹ്‍ലി പറ‍ഞ്ഞു. ടീമിനു കപ്പുയര്‍ത്താനാകട്ടെ എന്ന ആശംസയും കോഹ്‍ലി അറിയിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement